ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് പുല്ല് കൺപീലി പരീക്ഷണത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പുല്ല് കണ്‍പോളയിൽ പശകൊണ്ട് ഒട്ടിച്ച ശേഷം യുവതി ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നതും വീഡിയോയില്‍ കാണാം. 

സൗന്ദര്യം വര്‍ധിപ്പിക്കാനായി പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. ചില പരീക്ഷണങ്ങള്‍ പണി വാങ്ങാറുമുണ്ട്. ഇവിടെയിതാ വ്യത്യസ്തമായൊരു സൗന്ദര്യ പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുല്ല് കൊണ്ട് സൗന്ദര്യ പരീക്ഷണം നടത്തുകയാണ് ഇവിടെ ഈ യുവതി. പുല്ല് കൺപീലിയായാണ് യുവതി ഉപയോഗിച്ചിരിക്കുന്നത്.

ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് പുല്ല് കൺപീലി പരീക്ഷണത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പുല്ല് കണ്‍പോളയിൽ പശകൊണ്ട് ഒട്ടിച്ച ശേഷം യുവതി ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നതും വീഡിയോയില്‍ കാണാം. ബാക്കിയുള്ള പുല്ല് യുവതി പുരികത്തിലും ഒട്ടിച്ചു. 

View post on Instagram

പ്രകൃതിദത്തമായ പച്ചകൺപീലിയും പുരികവും എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു. മരിയാനയുടെ ഈ പുതിയ കണ്ടുപിടിത്തം പ്രശംസനീയമാണെന്നായിരുന്നു പലരുടെയും കമന്‍റുകള്‍. എന്നാല്‍ മറ്റു ചിലര്‍ ഇവരെ ട്രോളാനും മറന്നില്ല. 

View post on Instagram

ഇതിനുമുമ്പും പല ബ്യൂട്ടി ടിപ്സും ഇവര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി യുവ ആരാധകരെയും അവര്‍ ഇതിലൂടെ സമ്പാദിച്ചിട്ടുണ്ട്. 

View post on Instagram
View post on Instagram

Also Read: ചര്‍മ്മ സംരക്ഷണത്തിന് ഉപ്പും പഞ്ചസാരയും; അറിയാം ഈ ബ്യൂട്ടി ടിപ്സ്...