നേരിയ വയലറ്റ് നിറത്തിൽ 'വി' നെക്കോടു കൂടിയ ബോൾ ഗൗണിൽ സിൻഡ്രലയെപ്പോലെ സുന്ദരിയായാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി എത്തിയത്. 

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നായ മെറ്റ് ഗാലയില്‍ നേരിയ വയലറ്റ് നിറത്തിൽ 'വി' നെക്കോടു കൂടിയ ബോൾ ഗൗണിൽ സിൻഡ്രലയെപ്പോലെ സുന്ദരിയായാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി എത്തിയത്. ഡിസൈനർ പ്രബൽ ഗുരുങ്ങാണ്
 ഇഷയുടെ ഗൗണിന് പിന്നില്‍. ക്രിസ്റ്റലും ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയ്ഡറി വർക്കുകളും ചേർത്താണ് പ്രബൽ ഈ ഗൗണ്‍ തുന്നിയെടുത്തത്. ഒരു ലൈലാക്ക് നിറം ഇന്ന് വേണമെങ്കിലും പറയാം.

View post on Instagram

ഇഷയുടെ ഗൗൺ നിർമിക്കാൻ എടുത്ത സമയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നത്. മുംബൈയിലും ന്യൂയോർക്കിലുമായി 350 മണിക്കൂര്‍ കൊണ്ടാണ് ഗൗൺ തുന്നിയെടുത്തത്. 

View post on Instagram

2018 ഡിസംബർ 12നായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞത്. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ ഭര്‍ത്താവ്. 

View post on Instagram