ഒരു കൊച്ചുകുഞ്ഞും വളര്‍ത്തുനായയും ഒരുമിച്ച് കളിക്കുന്നതാണ് രംഗം. ഇരുവരും പറമ്പില്‍ നിന്നാണ് കളി. കുഞ്ഞ് ചെറിയ കമ്പുകളും മറ്റും പെറുക്കി ദൂരേക്ക് എറിയുകയാണ് ചെയ്യുന്നത്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇക്കൂട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്കാണ് കാഴ്ചക്കാരെ കൂടുതലും കിട്ടാറ് എന്ന് പറയാം. അല്ലെങ്കില്‍ അത്രയും ആകാംക്ഷയോ രസമോ തോന്നിക്കുന്ന- അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന വീഡിയോകള്‍ എന്നും പറയാം. 

അപകടങ്ങളുടെയോ, അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെയോ എല്ലാം ദൃശ്യങ്ങള്‍ ഇതുപോലെ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. സമാനമായ രീതിയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒരു കൊച്ചുകുഞ്ഞും വളര്‍ത്തുനായയും ഒരുമിച്ച് കളിക്കുന്നതാണ് രംഗം. ഇരുവരും പറമ്പില്‍ നിന്നാണ് കളി. കുഞ്ഞ് ചെറിയ കമ്പുകളും മറ്റും പെറുക്കി ദൂരേക്ക് എറിയുകയാണ് ചെയ്യുന്നത്. ഇത് നായ ഓടിച്ചെന്ന് എടുക്കും. ഇങ്ങനെയാണ് ഇരുവരും കളിക്കുന്നത്. 

ഇവരുടെ കളി കുഞ്ഞിന്‍റെ അച്ഛനാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. ഇതിനിടെ കുഞ്ഞ് താഴെ കുനിഞ്ഞുനിന്നുകൊണ്ട് വലിയൊരു കമ്പ് കൂടി എടുക്കുകയാണ്. സത്യത്തില്‍ അതൊരു കമ്പായിരുന്നില്ല- ചുരുണ്ടുകൂചി കിടന്നിരുന്ന പാമ്പായിരുന്നു. അപ്പോഴേക്ക് വീഡിയോ എടുക്കുകയായിരുന്ന അച്ഛൻ കാര്യം മനസിലാക്കി. 

അദ്ദേഹം കുഞ്ഞിന്‍റെ കയ്യില്‍ നിന്ന് പാമ്പിനെ തട്ടിത്തെറിപ്പിച്ചു. ഇതൊന്നുമറിയാതെ കമ്പ് എടുത്ത് കളിക്കാൻ ഓടിയെത്തി നായ. പക്ഷേ പാമ്പാണെന്ന് കണ്ട് നായ പേടിച്ച് പിന്മാറുന്നതും, ഇതിന് പിന്നാലെ പാമ്പ് അനങ്ങുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.

എന്തായാലും കാണുമ്പോള്‍ അല്‍പമെങ്കിലും ഉള്ളൊന്ന് കിടുങ്ങുന്ന ഈ വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളെ വീടിന് പുറത്ത് തനിയെ കളിക്കാൻ വിടരുതെന്ന മികച്ചൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വീഡിയോ നടത്തുന്നത്. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- അബദ്ധത്തില്‍ കൊതുക് നാശിനി കഴിച്ച് കുഞ്ഞ് മരിച്ചു; നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

youtubevideo