Asianet News MalayalamAsianet News Malayalam

Cute Child Video : 'അച്ചോടാ കുഞ്ഞുവാവേ..'; കോടിയിലധികം പേര്‍ കണ്ട വീഡിയോ

കുഞ്ഞുങ്ങളുടെ കളിയും കുസൃതിയുമെല്ലാമാണ് അധികവും ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞുങ്ങള്‍ എങ്ങനെയാണ് കരുതലുള്ള വ്യക്തിയായി വളര്‍ന്നുവരേണ്ടതെന്നും, അതിന് എങ്ങനെയാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്ടതെന്നും നമ്മെ മനസിലാക്കിത്തരുന്നൊരു വീഡിയോയിലേക്കാണ് ഇനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

toddler serves dosa for his mother
Author
First Published Aug 26, 2022, 7:35 AM IST

നിത്യവും നാം സോഷ്യൽ മീഡിയയിലൂടെ കാണുന്ന വീഡിയോകളില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് എപ്പോഴും ആരാധകരേറെയാണ്. കുഞ്ഞുങ്ങളുടെ വീഡിയോ പലപ്പോഴും മുതിര്‍ന്നവരുടെ മാനസിക സമ്മര്‍ദ്ദങ്ങളെ അകറ്റാനും അവരെ സന്തോഷിപ്പിക്കാനുമെല്ലാം കഴിയുന്നവയാണ്. അതുകൊണ്ട് തന്നെയാണ് ഇവയ്ക്ക് കാഴ്ചക്കാരും ആരാധകരുമേറുന്നത്. 

കുഞ്ഞുങ്ങളുടെ കളിയും കുസൃതിയുമെല്ലാമാണ് അധികവും ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞുങ്ങള്‍ എങ്ങനെയാണ് കരുതലുള്ള വ്യക്തിയായി വളര്‍ന്നുവരേണ്ടതെന്നും, അതിന് എങ്ങനെയാണ് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്ടതെന്നും നമ്മെ മനസിലാക്കിത്തരുന്നൊരു വീഡിയോയിലേക്കാണ് ഇനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

ഏതാണ്ട് ഒന്നര വയസിനടുത്തേ ജോഷിക്കിന് പ്രായം വരൂ. മാതാപിതാക്കളായ സുജുവും രഞ്ജിത്തും ചേര്‍ന്ന് ജോഷിക്കിനായി ഒരു ഇൻസ്റ്റാ പേജ് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഈ കൊച്ചുമിടുക്കന്‍റെ വീഡിയോകളും ഫോട്ടോകളുമെല്ലാം ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തില്‍ പോസ്റ്റ് ചെയ്തൊരു വീഡിയോ പക്ഷേ കോടിയിലധികം പേരാണ് ആറ് ദിവസം കൊണ്ട് കണ്ടിരിക്കുന്നത്. 

അമ്മ കഴിക്കുമ്പോള്‍ അമ്മയ്ക്ക് ദോശ കൊണ്ടുവന്ന് കൊടുക്കുന്ന ജോഷിക് ആണ് വീഡിയോയിലുള്ളത്. അടുക്കളയില്‍ നിന്ന് ഏറെ സൂക്ഷ്മതയോടെയാണ് ജോഷിക് വലിയ ചട്ടുകത്തില്‍ ചൂട് ദോശയുമായി വരുന്നത്. ഏറെ ശ്രദ്ധയോടെയും സമര്‍പ്പണത്തോടെയും ദോശ അമ്മയുടെ പാത്രത്തിലേക്ക് വച്ചുകൊടുക്കുന്നു. 

എത്രയോ നാളത്തെ പരിചയസമ്പത്തുള്ള ഒരാളെ പോലെയാണ് കുഞ്ഞ് ഇത് ചെയ്യുന്നത്. ഈ 'ക്യൂട്ട്നെസ്'ന് കെട്ടിപ്പിടുത്തവും ഉമ്മയും അറിയിക്കുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ വീട്ടുകാര്യങ്ങള്‍ ചെയ്ത് പരിശീലിപ്പിക്കുന്നതിന്‍റെ ആദ്യപാഠങ്ങളാണിതെന്നും ഇതിന് പ്രത്യേക അഭിനന്ദനങ്ങള്‍ മാതാപിതാക്കള്‍ അര്‍ഹിക്കുന്നുവെന്നും വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. 

ഏതായാലും കുഞ്ഞ് ജോഷിക് ഈ ഒരേയൊരു വീഡിയോയോടെ താരമായി എന്ന് തന്നെ പറയാം. ജോഷിക്കിനോടുള്ള സ്നേഹവും വാത്സല്യവും അറിയിച്ചുകൊണ്ട് ആയിരക്കണക്കിന് പേരാണ് വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നത്. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by joshiik (@josh_iik)

Also Read:- വീഡിയോയ്ക്കായി അതിസാഹസികത; കുഞ്ഞിന്‍റെ ജീവൻ വച്ച് കളിച്ചതിന് മാതാപിതാക്കള്‍ക്ക് വിമര്‍ശനം

Follow Us:
Download App:
  • android
  • ios