Asianet News MalayalamAsianet News Malayalam

'ഇതെന്താ ഡാൻസോ'? ട്രാഫിക് പൊലീസുകാരന്‍റെ രസകരമായ വീഡിയോ

ഏത് കാലാവസ്ഥയിലും പുറത്തുനിന്ന് വേണം ഇവർ ജോലി ചെയ്യാൻ. പൊടിയിലും ചൂടിലും മഴയിലും കാറ്റിലുമെല്ലാം ജോലിക്ക് മുടക്കം വരാതെ നോക്കണം. ഇതിന് പുറമെ വാഹനങ്ങളിൽ നിന്നുള്ള പുക, നഗരങ്ങളിലെ ഉയർന്ന ശബ്ദങ്ങൾ എന്നിവയെല്ലാം ഇവരെ നല്ലരീതിയിൽ ബാധിക്കാനിടയുള്ള പ്രശ്നങ്ങളാണ്.

traffic police officers video goes viral as he dances while control the traffic
Author
First Published Sep 15, 2022, 9:14 PM IST

പൊലീസുകാരുടെ ഔദ്യോഗികജീവിതം വളരെ ദുരിതങ്ങൾ നിറഞ്ഞത് തന്നെയാണ്. പ്രത്യേകിച്ച് താഴെക്കിടയിൽ പ്രവർത്തിക്കുന്നവരുടേത്. ഇക്കൂട്ടത്തിൽ തന്നെ ഒുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്ത് ജോലി ചെയ്യുന്ന വിഭാഗമാണ് ട്രാഫിക് പൊലീസുകാർ. 

ഏത് കാലാവസ്ഥയിലും പുറത്തുനിന്ന് വേണം ഇവർ ജോലി ചെയ്യാൻ. പൊടിയിലും ചൂടിലും മഴയിലും കാറ്റിലുമെല്ലാം ജോലിക്ക് മുടക്കം വരാതെ നോക്കണം. ഇതിന് പുറമെ വാഹനങ്ങളിൽ നിന്നുള്ള പുക, നഗരങ്ങളിലെ ഉയർന്ന ശബ്ദങ്ങൾ എന്നിവയെല്ലാം ഇവരെ നല്ലരീതിയിൽ ബാധിക്കാനിടയുള്ള പ്രശ്നങ്ങളാണ്.

എന്നിട്ടും മാന്യമായി ജോലി ചെയ്യുകയും മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്ന എത്രയോ ട്രാഫിക് പൊലീസുകാരെ നമുക്ക് കാണാൻ സാധിക്കും. പലപ്പോഴും ട്രാഫിക് പൊലീസുകാരുടെ മാതൃകാപരമായ പെരുമാറ്റങ്ങൾ വാർത്തകളിലും ഇടം നേടാറുണ്ട്. ഇപ്പോഴിതാ എല്ലാ വിഷമതകളെയും പോസിറ്റീവായ മനസോടെ എതിരേറ്റ് ഊർജസ്വലതയോടെ ജോലി ചെയ്യുന്നൊരു ട്രാഫിക് പൊലീസകാരന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഉത്തരാഖണ്ഡിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. യോഗേന്ദ്ര കുമാർ എന്ന ട്രാഫിക് പൊലീസുകാരനാണ് വീഡിയോയിലുള്ളത്. പ്രത്യേക രീതിയിലാണ് ഇദ്ദേഹം വാഹനങ്ങളും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇദ്ദേഹം നൃത്തം ചെയ്യുകയാണോയെന്ന് വരെ സംശയം തോന്നും. 

കൈ കൊണ്ടും, കാലുകൊണ്ടുമെല്ലാം ആംഗ്യം കണ്ടാൽ നൃത്തം ചെയ്യുകയാണെന്ന് തന്നെ തോന്നാം. ചില സമയങ്ങളിൽ ഒന്ന് നിന്ന് രസകരമായ ചില പോസുകളും നൽകുന്നുണ്ട്. എങ്കിലും ഇടവേളയെടുക്കാതെ നിരന്തരം ഉന്മേഷപൂർവം ജോലി ചെയ്യുകയാണ് അദ്ദേഹം. ഇതിനാണ് വീഡിയോ കണ്ടവരെല്ലാം കയ്യടിക്കുന്നത്. എങ്ങനെയാണ് ഇങ്ങനെ ഉത്സാഹത്തോടെ ജോലി ചെയ്യാൻ സാധിക്കുന്നത് എന്നാണ് ഏവരും ചോദിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ച വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ കാണാം...

 

 

ഏതാനും മാസങ്ങൾക്ക് മുമ്പ് 45 ലക്ഷം രൂപയടങ്ങിയ ബാഗ് വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയപ്പോൾ അത് പൊലീസിൽ ഏൽപിച്ച ട്രാഫിക് പൊലീസുകാരനും, ട്രാഫിക് സിഗ്നൽ ഓണാകുമ്പോൾ റോഡിലെ ചരലും മറ്റും തൂത്തുവാരി വാഹങ്ങളെയും കാൽനടയാത്രക്കാരെയും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ട്രാഫിക് പൊലീസുകാരനുമെല്ലാം സമാനമായ രീതിയിൽ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു.

Also Read:- 'ഇങ്ങനെ വേണം പൊലീസ്'; ഹൃദ്യമായൊരു രംഗം കണ്ടുനോക്കൂ...

Follow Us:
Download App:
  • android
  • ios