മകള്‍ ആരാധ്യ ബച്ചനോടുള്ള പെരുമാറ്റത്തിന്‍റെ പേരിലാണ് ഐശ്വര്യക്ക് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നത്. പന്ത്രണ്ടുകാരിയായ ആരാധ്യ ബച്ചനെ ഐശ്വര്യ എപ്പോഴും ശകാരിക്കുകയും നിയന്ത്രിച്ചുനിര്‍ത്തുകയും ചെയ്യാറുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഐശ്വര്യക്കെതിരെ ഉള്ളതാണ്

ബോളിവുഡിന്‍റെ താരസുന്ദരി ഐശ്വര്യ റായ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയാണിപ്പോള്‍. മകള്‍ ആരാധ്യ ബച്ചനോടുള്ള പെരുമാറ്റത്തിന്‍റെ പേരിലാണ് ഐശ്വര്യക്ക് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നത്. 

പന്ത്രണ്ടുകാരിയായ ആരാധ്യ ബച്ചനെ ഐശ്വര്യ എപ്പോഴും ശകാരിക്കുകയും നിയന്ത്രിച്ചുനിര്‍ത്തുകയും ചെയ്യാറുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഐശ്വര്യക്കെതിരെ ഉള്ളതാണ്. പല വീഡിയോ ക്ലിപ്പുകളിലും ഫോട്ടോകളിലുമെല്ലാം ഐശ്വര്യയെ ഇത്തരത്തില്‍ അമിതമായി 'സ്ട്രിക്ട്' ആയ അമ്മയായി കാണാമെന്നും, അത് ആരാധ്യയെ ദോഷകരമായാണ് ബാധിക്കുകയെന്നുമെല്ലാം വിമര്‍ശനമുയര്‍ന്നിട്ടുള്ളതാണ്. 

ഐശ്വര്യയും ആരാധ്യയും ഒരുമിച്ചുള്ള വീഡിയോകളിലെല്ലാം ആരാധ്യയുടെ കൈ, ഐശ്വര്യ പിടിച്ചുവച്ചിരിക്കുന്നത് കാണാം, ഇതുതന്നെ ഐശ്വര്യയുടെ അമിതമായ 'കെയറിംഗ്' കുട്ടിക്ക് ദോഷകരമാകുന്നതിനെ വ്യക്തമാക്കുന്നതാണെന്ന് പലരും കമന്‍റ് ചെയ്തിട്ടുള്ളതാണ്.

ഇപ്പോള്‍ മകള്‍ ആരാധ്യയ്ക്ക് അളവിലധികം മേക്കപ്പിട്ടുകൊടുക്കുന്നു എന്നതിന്‍റെ പേരിലാണ് ഐശ്വര്യക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ട്രോളും വന്നിരിക്കുന്നത്. ആരാധ്യയുടെ ചില ഫോട്ടോകളും വീഡിയോകളുമെല്ലാം ഇതിന് തെളിവായി പലരും പങ്കുവയ്ക്കുന്നുണ്ട്. കുട്ടികളെ ഇങ്ങനെ മേക്കപ്പ് ചെയ്ത് മുതിര്‍ന്നവരുടെ കപടലോകത്തിലേക്ക് ചേര്‍ക്കരുതെന്നും കുട്ടികള്‍ക്ക് അവരുടെ നിഷ്കളങ്ക ബാല്യം അനുഭവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നുമാണ് വിമര്‍ശകരുടെ വാദം.

അതേസമയം താരങ്ങളുടെ കുട്ടികളെ സംബന്ധിച്ച് മേക്കപ്പ് ചെയ്യുന്നതോ, അല്ലെങ്കില്‍ പൊതുപരിപാടികളിലോ ക്യാമറയ്ക്ക് മുന്നിലോ പെരുമാറുന്നതിന് ചട്ടങ്ങള്‍ പഠിപ്പിക്കുന്നതോ പുതുമയുള്ള കാര്യമല്ലെന്നും, അതില്‍ ഐശ്വര്യയെ മാത്രമായി കുറ്റപ്പെടുത്താൻ ഒന്നുമില്ലെന്നുമാണ് മറുവിഭാഗം വാദിക്കുന്നത്. 

ഇതിനിടെ ഐശ്വര്യയും ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യക്കൊപ്പം എയര്‍പോര്‍ട്ടിലേക്കെത്തുന്ന ഏറ്റവും പുതിയ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ വീഡിയോയില്‍ ഐശ്വര്യ ആരാധ്യയുടെ കൈ പിടിക്കുന്നേയില്ല. ആരാധ്യ പലപ്പോഴും അമ്മയുടെ കൈ തേടുന്നുണ്ടെങ്കിലും ഐശ്വര്യ അതൊന്നും ശ്രദ്ധിക്കുന്നില്ല. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഐശ്വര്യ ബോധപൂര്‍വമാണ് ആരാധ്യയുടെ കൈ പിടിക്കാതിരിക്കുന്നതെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിലും മകളെ എപ്പോഴും പൊതി‍ഞ്ഞുപിടിക്കുന്ന ശീലത്തില്‍ നിന്ന് ഐശ്വര്യയും അമ്മയെ ഒട്ടിനടക്കുന്ന ശീലത്തില്‍ നിന്ന് ആരാധ്യയും പിന്തിരിയട്ടെ എന്നുമെല്ലാം കമന്‍റുകള്‍. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- കുഞ്ഞ് ജനിച്ചത് ചില പ്രശ്നങ്ങളോടെ; ആദ്യമായി വെളിപ്പെടുത്തലുമായി നടി ബിപാഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo