ഫേസ്ബുക്കിലും ട്വിറ്ററിലുമായി നിരവധി പേരാണ് ഈ വീഡിയോ ഗീര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ളതാണെന്ന പേരില്‍ പങ്കുവച്ചത്. ഗുജറാത്തിലെ വനം-പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത അടക്കം പല പ്രമുഖരും വീഡിയോ പങ്കുവച്ചിരുന്നു

ഓരോ ദിവസവും അനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ വിരല്‍ത്തുമ്പുകള്‍ കടന്നുപോകുന്നത്. പലപ്പോഴും വ്യാജമായതോ അതല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതോ ആയ വാര്‍ത്തകളും വീഡിയോകളുമെല്ലാം പ്രസക്തമെന്നും പുതിയതെന്നും ചിന്തിച്ച് നാം വായിക്കാറും കാണാറുമുണ്ട്. 

മിക്കപ്പോഴും ഇതിന്റെയൊന്നും നിജസ്ഥിതി നമ്മള്‍ അറിയാറുമില്ലെന്നതാണ് സത്യം. ഇപ്പോഴിതാ ടൗട്ടേ ചുഴലിക്കാറ്റ് സമയത്ത് ഗുജറാത്തിലെ ഗീര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള സിംഹങ്ങളാണെന്ന രീതിയില്‍ പ്രചരിക്കുന്നൊരു വീഡിയോ കൂടി വ്യാജമാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

ഫേസ്ബുക്കിലും ട്വിറ്ററിലുമായി നിരവധി പേരാണ് ഈ വീഡിയോ ഗീര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ളതാണെന്ന പേരില്‍ പങ്കുവച്ചത്. ഗുജറാത്തിലെ വനം-പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത അടക്കം പല പ്രമുഖരും വീഡിയോ പങ്കുവച്ചിരുന്നു. ഗീര്‍ വനത്തിലുള്ള സിംഹങ്ങളാണെന്ന അടിക്കുറിപ്പുമായി തന്നെയായിരുന്നു ഇവരെല്ലാം വീഡിയോ പങ്കിട്ടിരുന്നത്. 

Scroll to load tweet…

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ദേശീയോദ്യാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഫെബ്രുവരിയില്‍ ദേശീയോദ്യാനത്തിന്റെ ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ് വീഡിയോ. സംഭവം വ്യാജപ്രചരണമാണെന്ന് തിരിച്ചറിഞ്ഞതോടെ ഡോ. രാജീവ് കുമാര്‍ ഗുപ്ത അടക്കം വീഡിയോ പങ്കിട്ടവരെല്ലാം ഖേദമറിയിച്ചിട്ടുണ്ട്. 

View post on Instagram

Also Read:-ചെളിക്കുഴിയില്‍ വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി; കയ്യടിച്ച് സോഷ്യൽ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona