Asianet News MalayalamAsianet News Malayalam

ഡാർക്ക് സർക്കിൾസ് മാറ്റാന്‍ പരീക്ഷിക്കാം ഈ നാല് ടിപ്സ്

പല കാരണങ്ങൾ കൊണ്ടും ഡാർക്ക് സർക്കിൾസ് ഉണ്ടാകാം. ഇത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.
 

Try these natural remedies to get rid of dark circles
Author
First Published Sep 1, 2024, 10:36 PM IST | Last Updated Sep 1, 2024, 10:36 PM IST

കണ്ണുകളുടെ ചുറ്റുമുള്ള ഇരുണ്ട നിറം പല ആളുകളും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും 
ഡാർക്ക് സർക്കിൾസ് ഉണ്ടാകാം. ഇത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.

1. കറ്റാര്‍വാഴ ജെല്ല്

കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നത് നല്ലതാണ്. കറ്റാര്‍വാഴ ജെല്ലിനൊപ്പം തേന്‍ ചേര്‍ത്ത് കണ്ണിന് ചുറ്റും ഇടുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. 

2. വെള്ളരിക്ക 

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ സഹായിക്കും.

3. മഞ്ഞള്‍ 

മഞ്ഞളിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് ഡാർക്ക് സർക്കിൾസ് മാറ്റാന്‍ കഴിവുണ്ട്. അതിനാല്‍ ഒരു നുള്ള് മഞ്ഞള്‍ പാലിലോ തേനിലോ ചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ ഗുണം ചെയ്യും. 

4. റോസ് വാട്ടര്‍ 

 റോസ് വാട്ടറും കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും. ഇതിനായി തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് കഴിക്കാം ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios