യുകെ സ്വദേശിയായ അമ്പതുകാരൻ ഡേവിഡ് സര്‍ജന്‍റ് കശാപ്പുകാരനായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം ജോലി ചെയ്യുന്നില്ല. വര്‍ഷങ്ങളോളം പല്ലുവേദന ഇദ്ദേഹത്തെ അലട്ടുന്നു. അങ്ങനെ പല്ലെടുക്കണമെന്നുള്ളപ്പോഴെല്ലാം ഡോക്ടറുടെ അപ്പോയിൻമെന്‍റും ചോദിച്ച് കാത്തിരിക്കും. എന്നാല്‍ ഇത് ദിവസങ്ങളും ആഴ്ചകളും വൈകും. 

ഓരോ ദിവസവും നമ്മെ അമ്പരപ്പിക്കുന്ന, നമുക്ക് അവിശ്വസനീയമായി തോന്നുന്ന എത്രയോ വാര്‍ത്തകളും സംഭവങ്ങളുമാണ് നാം വായിക്കുകയും അറിയുകയും ചെയ്യാറ്,അല്ലേ? പലപ്പോഴും നുണയോ വ്യാജമോ സത്യമോ എന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്തവിധത്തിലുള്ള സംഭവവികാസങ്ങള്‍ ആയിരിക്കും ഇവയില്‍ പലതും.

സമാനമായൊരു സംഭവമാണിപ്പോള്‍ വലിയ രീതിയില്‍ വാര്‍ത്താശ്രദ്ധ നേടുന്നത്. ദീര്‍ഘകാലമായി പല്ലുവേദനയുള്ളയാള്‍ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്‍റുകള്‍ക്ക് കാത്തിരുന്ന് മടുത്തതിനെ തുടര്‍ന്ന് സ്വന്തമായി പല്ല് പറിച്ച് ശീലിച്ചുവെന്നതാണ് സംഭവം. 

യുകെ സ്വദേശിയായ അമ്പതുകാരൻ ഡേവിഡ് സര്‍ജന്‍റ് കശാപ്പുകാരനായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം ജോലി ചെയ്യുന്നില്ല. വര്‍ഷങ്ങളോളം പല്ലുവേദന ഇദ്ദേഹത്തെ അലട്ടുന്നു. അങ്ങനെ പല്ലെടുക്കണമെന്നുള്ളപ്പോഴെല്ലാം ഡോക്ടറുടെ അപ്പോയിൻമെന്‍റും ചോദിച്ച് കാത്തിരിക്കും. എന്നാല്‍ ഇത് ദിവസങ്ങളും ആഴ്ചകളും വൈകും. 

ഇങ്ങനെ സമയം പോകുന്നതില്‍ അക്ഷമ തോന്നിയ ഡേവിഡ് സ്വന്തമായി തന്നെ പല്ല് പറിക്കാൻ തുടങ്ങുകയായിരുന്നു. ഇതെങ്ങനെയാണ് ചെയ്യുന്നതെന്നും ഇദ്ദേഹം പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. ചില സമയത്ത് കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ചാണത്രേ പല്ല് പറിക്കുക. എന്നാല്‍ അധികവും കൈ കൊണ്ട് തന്നെ പറിക്കും. ഇതിന് മുമ്പ് ചില ഒരുക്കങ്ങളെല്ലാം നടത്തും ഇദ്ദേഹം. 

ആദ്യം ബിയര്‍ കഴിക്കുമത്രേ. ഇതിന് പിന്നാലെ ചില പെയിൻ കില്ലറുകളും. ഇത് വേദന അനുഭവപ്പെടാതിരിക്കാനുള്ള ഒരുക്കം. പിന്നെ പല്ലിളക്കി ഇളക്കി ലൂസ് ആക്കിയെടുക്കും. ഒരുപാട് സമയമെടുത്ത് പല്ല് ലൂസാക്കി കൊണ്ടുവന്ന ശേഷം പറിച്ചെടുക്കുകയാണത്രേ ചെയ്യാറ്. ആദ്യമെല്ലാം പ്ലെയര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് കൈ കൊണ്ട് തന്നെയായി പല്ലുപറിക്കല്‍. 

ഒരുപാട് രക്തം നഷ്ടമാകും. അതില്ലാതെ എങ്ങനെയാണ് പല്ല് പറിക്കുകയെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. എങ്കിലും പതിയെ എല്ലാം ശരിപ്പെട്ടുവരുമെന്നും ഇദ്ദേഹം പറയുന്നു. എന്തായാലും ഒരു കാരണവശാലും ആരും അനുകരിച്ചുകൂടാത്ത മാതൃക തന്നെയാണിത്. അസാധാരണമെന്ന നിലയ്ക്കാണ് ഡേവിഡിന്‍റെ കഥ ഏവരും കൗതുകപൂര്‍വം കേള്‍ക്കുന്നതും വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തുന്നതും. 

Also Read:- സ്വന്തം രതിമൂര്‍ച്ഛയോട് അലര്‍ജി; പുരുഷന്മാരിലെ അസാധാരണമായ പ്രശ്നം!