മേയ് ലൂയിസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാലത്തിന് മുകളിൽ നിന്ന് പകർത്തിയ വീഡിയോയിൽ നദിയാകെ 'പാലൊഴുകും പുഴ'യായി കാണാം.

യുകെയിലെ ലാൻ‌വർ‌ഡയിലെ പ്ര​ദേശവാസികൾ രാവിലെ കണ്ടത് പാലൊഴുകുന്ന പുഴ. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്‌സ് നദിയാണ് ഒരു പാൽപ്പുഴയായി മാറിയത്. ഇത് എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ ശരിക്കുമൊന്ന് അമ്പരന്നു. 

സംഭവം ഒരു അപകടമായിരുന്നു. പാൽ വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ടാങ്കർ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാൽ മൊത്തം നദിയിലേക്ക് ഒഴുകുകയായിരുന്നു. നദിയിലെ വെള്ളം മുഴുവൻ പാൽ നിറമായി. 

മേയ് ലൂയിസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാലത്തിന് മുകളിൽ നിന്ന് പകർത്തിയ വീഡിയോയിൽ നദിയാകെ 'പാലൊഴുകും പുഴ'യായി കാണാം.

വീഡിയോയ്ക്ക് താഴേ രസകരമായ നിരവധി കമന്റുകൾ ചിലർ ചെയ്തിട്ടുണ്ട്. പാലിന് പകരം വണ്ടിയിൽ തേനായിരുന്നെങ്കിലോ എന്ന് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്. നദിയിലെ മത്സ്യങ്ങളുടെ എല്ലുകൾക്കും പല്ലുകൾക്കും പാലിലെ കാൽസ്യം നല്ല ബലം കിട്ടുമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 

Scroll to load tweet…