അല്‍പം രസകരമാണ് സംഭവം. പറന്നുയരാൻ തയ്യാറെടുക്കുന്നൊരു ഫ്ളൈറ്റ്. ഇതിനകത്തെ ഇന്‍റര്‍കോമിലൂടെ പെട്ടെന്ന് ഒരു പുരുഷന്‍റെ ശബ്ദം വരാൻ തുടങ്ങി.  ഫ്ളൈറ്റിലെ ജീവനക്കാരും യാത്രക്കാരും അടക്കം എല്ലാവര്‍ക്കും ഒരുപോലെ ഇത് കേള്‍ക്കാം.

ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകള്‍ സോഷ്യല്‍ മീഡിയിയലൂടെ നാം കാണാറുണ്ട്. ഇവയില്‍ പലതും കാഴ്ചക്കാര്‍ക്ക് വേണ്ടി മെനഞ്ഞെടുത്തതോ, ശ്രദ്ധ നേടാൻ വ്യാജമായ ഉള്ളടക്കങ്ങള്‍ കൊണ്ട് തയ്യാറാക്കിയതോ ആയ വീഡിയോകളായിരിക്കും. എങ്കിലും ഇക്കൂട്ടത്തിലും യാദൃശ്ചികമായ നടന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളും വീഡിയോകളായി വരാറുണ്ട്. 

അത്തരത്തിലുള്ള വീഡിയോകളാകട്ടെ, വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടാറുമുണ്ട്. സമാനമായി കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ കാണുകയും നിരവധി പേര്‍ പങ്കുവയ്ക്കുകയും ചെയ്തൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

അല്‍പം രസകരമാണ് സംഭവം. പറന്നുയരാൻ തയ്യാറെടുക്കുന്നൊരു ഫ്ളൈറ്റ്. ഇതിനകത്തെ ഇന്‍റര്‍കോമിലൂടെ പെട്ടെന്ന് ഒരു പുരുഷന്‍റെ ശബ്ദം വരാൻ തുടങ്ങി. ഫ്ളൈറ്റിലെ ജീവനക്കാരും യാത്രക്കാരും അടക്കം എല്ലാവര്‍ക്കും ഒരുപോലെ ഇത് കേള്‍ക്കാം.

സംസാരമല്ല, മറിച്ച് ശബ്ദങ്ങള്‍ കൊണ്ടുള്ള ഭാവപ്രകടനങ്ങളാണ് മുഴുവനും. സംഭവമെന്തെന്നാല്‍ ഒരു ഹാക്കര്‍ ഫ്ളൈറ്റിലെ ഇന്‍റര്‍കോം സിസ്റ്റം ഹാക്ക് ചെയ്ത് എടുത്തതാണത്രേ. തുടര്‍ന്ന് ഈ ശബ്ദങ്ങള്‍ ഓണ്‍ ചെയ്തു. എത്ര ശ്രമിച്ചിട്ടും ഫ്ളൈറ്റിലെ ജീവനക്കാര്‍ക്ക് ഇത് നിര്‍ത്താനോ പ്രശ്നം പരിഹരിക്കാനോ സാധിക്കുന്നില്ല.

സംഭവം നടക്കുമ്പോള്‍ ഫ്ളൈറ്റിലുണ്ടായിരുന്ന ഒരു കണ്ടന്‍റ് ക്രിയേറ്ററാണ് ഇതിന്‍റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചത്. രതിമൂര്‍ച്ഛയ്ക്കും ഛര്‍ദ്ദിക്കും ഇടയ്ക്കുള്ള ഏതോ ഒരവസ്ഥയിലാണെന്ന് തോന്നുന്നു ആള്‍ എന്നാണ് വീഡിയോ പങ്കുവച്ച എമേഴ്സൺ കോളിൻസ് പറയുന്നത്. മറ്റ് യാത്രക്കാരും വിചിത്രമായ ശബ്ദങ്ങളെ കുറിച്ച് പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.

നിരവധി പേരാണിപ്പോള്‍ ഫ്ളൈറ്റിലുണ്ടായ അസാധാരണമായ സംഭവത്തിന്‍റെ വീഡിയോ പങ്കുവയ്ക്കുന്നത്. ധാരാളം പേര്‍ കമന്‍റുകളുമായി വീഡിയോയ്ക്ക് താഴെ എത്തിയിട്ടുമുണ്ട്. ഫ്ളൈറ്റ് ലാൻഡ് ചെയ്ത ശേഷവും എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന കാര്യം വ്യക്തമായില്ലെന്നും കോളിൻസ് പറയുന്നു.

രസകരമായ വീഡിയോ കാണാം...

Scroll to load tweet…

Also Read:- എസി പ്രവര്‍ത്തനം നിലച്ചു; വിമാന യാത്രക്കാരുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍