ലക്‌നൗ: മക്കളുടെ തലമുടി വെട്ടുന്ന ഉത്തര്‍പ്രദേശ് മന്ത്രിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. കയ്യില്‍ കത്രികയുമായി മക്കളുടെ തലമുടിവെട്ടിക്കൊടുക്കുന്നതാണ് വീഡിയോ. 

അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ സതീഷ് ധ്വിവേദിയാണ് ലോക്ഡൗണിനിടെ മക്കളുടെ മുടി വെട്ടാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ സ്വയം കത്രികയെടുത്തത്. ''അവരുടെ മുടി മുറിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. നാലര വയസ്സുള്ള മകള്‍ളുടെ മുറി മുറിച്ചത് അത്ര ശരിയായില്ല. എന്നാല്‍ എട്ട് വയസ്സുള്ള മകന്റെ മുടിമുറിച്ചപ്പോള്‍ എനിക്ക് കൈ വിറച്ചില്ല'' - മന്ത്രി പറഞ്ഞു.