1951ലെ 'ഓ ബേട്ടാജി' എന്ന ഹിറ്റ് ഗാനത്തിനാണ് യുഎസ് സ്വദേശികള്‍ ചുവടുവച്ചിരിക്കുന്നത്. 

ബോളിവുഡ് സിനിമകളിൽ നിന്നുള്ള ഹിറ്റ് ട്രാക്കുകൾ ടിക് ടോക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എപ്പോഴും ഹിറ്റാണ്. അത്തരത്തിൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു അച്ഛന്റെയും മകന്റെയും വീഡിയോ.

1951ലെ 'ഓ ബേട്ടാജി' എന്ന ഹിറ്റ് ഗാനത്തിനാണ് യുഎസ് സ്വദേശികള്‍ ചുവടുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താവ് '@ricky.pond' ആണ് നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്‍റെയും മകന്‍റെയും ഈ തകര്‍പ്പന്‍ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. അച്ഛന്‍റെയും മകന്‍റെയും സൗഹൃദം ആണ് വീഡിയോ സൂചിപ്പിക്കുന്നത് എന്നാണ് ആളുകളുടെ അഭിപ്രായം. 

View post on Instagram

ഇതിന് മുന്‍പും അച്ഛനും മകനും ഇത്തരത്തില്‍ ചില ഡാന്‍സ് വീഡിയോകളുമായി രംഗത്തെത്തിയിട്ടുണ്ട്. 2004ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം 'മേം ഹൂം നാ'യിലെ 'ഗോരിഗോരി ഗോരിഗോരി' എന്ന ഗാനത്തിന് ചുവടുവച്ച ഇരുവരുടെയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

View post on Instagram

Also Read: എന്തൊരു ടൈമിങ്; സോഷ്യല്‍ മീഡിയയിലെ താരമായി കരടി; വീഡിയോ കാണാം...