ലോകത്തില്‍ തന്നെ പെടുന്നനെ വളര്‍ച്ച കാണിക്കുന്ന മദ്യത്തിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നുവെന്നും 2020ലെത്തി നില്‍ക്കുമ്പോഴും രാജ്യം ഇക്കാര്യത്തില്‍ പിന്നിലായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. 2020 മുതല്‍ 2023 വരെയുള്ള കാലത്തും വിപണി വിപുലമാകാന്‍ തന്നെയാണേ്രത സാധ്യത

ആഗോളതലത്തില്‍ തന്നെ മദ്യ നിര്‍മ്മാണത്തിലും ഉപഭോഗത്തിലുമെല്ലാം മുന്നില്‍ നില്‍ക്കുന്നൊരു രാജ്യമാണ് ഇന്ത്യ. ഈ വിഷയത്തില്‍ സാമ്പത്തിക ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ 'ഐസിആര്‍ഐഇആര്‍'ഉം നിയമോപദേശ സ്ഥാപനമായ 'പിഎല്‍ആര്‍ ചേംബേര്‍സ്' ഉം സംയുക്തമായി നടത്തിയ പഠനമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. 

രാജ്യത്ത് തന്നെ ഏറ്റവുമധികം മദ്യ വാങ്ങി ഉപയോഗിക്കുന്ന ആളുകളുള്ള രണ്ട് സംസ്ഥാനങ്ങളുടെ പേരും പഠനം പുറത്തുവിട്ടിട്ടുണ്ട്. ഉത്തര്‍ പ്രദേശാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 

അതേസമയം രണ്ടാം സ്ഥാനത്തെത്തിയ പശ്ചിമബംഗാളിലെ വിവരങ്ങളെല്ലാം തന്നെ ലഭ്യമാണ്. ഇവിടെ 1.4 കോടി മദ്യ ഉപഭോക്താക്കളാണ് നിലവിലുള്ളതെന്ന് പഠനം അവകാശപ്പെടുന്നു. അടുത്തിടെ വന്ന വിലക്കൂടുതലും നികുതിയിലെ വര്‍ധനവും സംസ്ഥാനത്തെ മദ്യവിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ലോകത്തില്‍ തന്നെ പെടുന്നനെ വളര്‍ച്ച കാണിക്കുന്ന മദ്യത്തിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നുവെന്നും 2020ലെത്തി നില്‍ക്കുമ്പോഴും രാജ്യം ഇക്കാര്യത്തില്‍ പിന്നിലായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. 2020 മുതല്‍ 2023 വരെയുള്ള കാലത്തും വിപണി വിപുലമാകാന്‍ തന്നെയാണേ്രത സാധ്യത. 

2015-16 മുതല്‍ 2018-19 വരെയുള്ള കാലത്ത് മദ്യനിര്‍മ്മാണത്തിലും രാജ്യത്ത് വര്‍ധനവുണ്ടായതായി പഠനം പറയുന്നു. ഇതുമൂലം ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങളുണ്ടായതായും പഠനം രേഖപ്പെടുത്തുന്നുണ്ട്. ഇത്രയെല്ലാമാണെങ്കിലും ചിലി, അര്‍ജന്റീന, ചൈന എന്നീ രാജ്യങ്ങളെ പോലെ മദ്യത്തിന്റെ വലിയ കയറ്റുമതി കേന്ദ്രമായി ഇന്ത്യക്ക് മാറാന്‍ സാധിക്കുന്നില്ലെന്നും പഠനം പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നു.

Also Read:- മദ്യപിക്കുന്നത് വണ്ണം കൂട്ടും; ആരോഗ്യകരമായി മദ്യപാനത്തെ കൈകാര്യം ചെയ്യാന്‍ മൂന്ന് മാര്‍ഗങ്ങള്‍...