തെന്നിന്ത്യൻ നടി വനിത വിജയകുമാറിന്‍റെ മൂന്നാം വിവാഹവും വിവാഹ പരാജയവും അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോളുമായുള്ള വനിതയുടെ വിവാഹജീവിതം അധികനാൾ തുടര്‍ന്നില്ല. പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ജീവിതത്തിൽ സഹിക്കുന്നതിനും പരിധിയുണ്ടെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. 

ഇപ്പോഴിതാ പുത്തൻ ലുക്കിലും മേക്കോവറിലും  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വനിത. വനിതയുടെ കഴുത്തില്‍ പതിപ്പിച്ചിരിക്കുന്ന ടാറ്റൂ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. 

റണ്ണിങ് ലെറ്ററിൽ കുറിച്ചിരിക്കുന്നത് എന്താണെന്ന് വായിക്കാന്‍ കഷ്ടപ്പെടുകയാണ് സോഷ്യല്‍ മീഡിയ. ഇതിൽ ഒരു ഹൃദയചിഹ്നം കാണാം. ബാക്കിയുള്ള അക്ഷരങ്ങളാണ് വായിക്കാന്‍ കഴിയാത്തത്. 

 

ഇത് എന്താണ് എഴുതിയിരിക്കുന്നത് എന്നാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്നത്. പീറ്ററുമായി അകന്ന ശേഷം താരം തന്റെ മക്കളുടെ കാര്യങ്ങൾ നോക്കി മുന്നോട്ടു പോവുകയാണ്. അതിനിടെ താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് പീറ്റർ  വനിത വിജയകുമാറിനെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് പീറ്റർ പോളിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. 

Also Read: നടി വനിത വിജയകുമാര്‍ വിവാഹിതയായി...