Asianet News MalayalamAsianet News Malayalam

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ ഈ നാല് പച്ചക്കറികള്‍ മാത്രം മതി!

പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കണ്ണിനടിയില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ- ടിവി- മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം, വിളര്‍ച്ച തുടങ്ങിയവയൊക്കെ കാരണം ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റും കറുത്ത വളയങ്ങൾ ഉണ്ടാകാം. 

vegetable packs to get rid of dark circles
Author
First Published Jan 1, 2024, 7:59 PM IST

കണ്ണിന് ചുറ്റുമുള്ള  കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കണ്ണിനടിയില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ- ടിവി- മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം, വിളര്‍ച്ച തുടങ്ങിയവയൊക്കെ കാരണം ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റും കറുത്ത വളയങ്ങൾ ഉണ്ടാകാം. 

ഇത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബീറ്റ്റൂട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈന്‍ എന്ന ആന്‍റി ഓക്‌സിഡന്റ് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും. 

രണ്ട്... 

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇതിനായി  തക്കാളിനീര്  കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയാം. 

മൂന്ന്...

വെള്ളരിക്കയും കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായി വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 

നാല്... 

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ചര്‍മ്മം ഭംഗിയായി സൂക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചിലത്...

youtubevideo

Follow Us:
Download App:
  • android
  • ios