കണ്ണടച്ച്, തറയില്‍ പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് താറാവ്. ഒറ്റനോട്ടത്തിലല്ല, രണ്ടോ മൂന്നോ തവണ നോക്കിയാലും ചത്തതാണെന്നേ പറയൂ. അല്‍പനേരം അതിനരികില്‍ നിന്ന ശേഷം പട്ടി തിരിച്ചോടുന്ന ക്ഷണം സര്‍വശക്തിയുമെടുത്ത് താറാവ് എഴുന്നേറ്റോടുകയാണ്

ജീവികളുടേതായി രസകരമായ ചെറു വീഡിയോകള്‍ നമ്മളെപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റുമായി കാണാറുണ്ട്. പലപ്പോഴും മനുഷ്യരുടെ കഴിവുകളേയും ബുദ്ധിയേയും കവച്ചുവയ്ക്കുന്നതായിരിക്കും ഇവരുടെ ചില പ്രവര്‍ത്തികള്‍. 

അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. ഒരു പട്ടിക്ക് മുമ്പില്‍ പെട്ടുപോയതിനെ തുടര്‍ന്ന് ചത്തുകിടക്കുന്നതായി അഭിനയിക്കുന്ന താറാവാണ് ഇതിലെ താരം. കഴിഞ്ഞ വര്‍ഷം വ്യാപകമായി പ്രചരിക്കപ്പെട്ട ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത നന്ദയാണ് ഇപ്പോള്‍ വീണ്ടും ട്വറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Also Read:- ആഹാ! ബോറടിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ കാണിക്കാനിതാ കിടിലന്‍ വീഡിയോ...

കണ്ണടച്ച്, തറയില്‍ പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് താറാവ്. ഒറ്റനോട്ടത്തിലല്ല, രണ്ടോ മൂന്നോ തവണ നോക്കിയാലും ചത്തതാണെന്നേ പറയൂ. അല്‍പനേരം അതിനരികില്‍ നിന്ന ശേഷം പട്ടി തിരിച്ചോടുന്ന ക്ഷണം സര്‍വശക്തിയുമെടുത്ത് താറാവ് എഴുന്നേറ്റോടുകയാണ്. രസകരമായ ഈ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുന്നത്. അവാര്‍ഡ് കൊടുക്കേണ്ട അഭിനയമാണ് താറാവ് കാഴ്ച വച്ചതെന്നും, ബുദ്ധിയുടെ കാര്യത്തില്‍ ഈ താറാവ് 'പൊളി'യാണെന്നുമെല്ലാം ആളുകള്‍ ഇതിന് അടിക്കുറിപ്പും നല്‍കുന്നു. 

വീഡിയോ കാണാം...

Scroll to load tweet…