കാണുന്നവരെയെല്ലാം ഒരുപോലെ അതിശയപ്പെടുത്തിയ ഈ കാഴ്ച ആരോ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ പകര്‍ത്തുകയായിരുന്നു. പിന്നീട് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു
സാധാരണഗതിയില്‍ ടൂവീലറിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള പാഴ്സലുകളുമായി ഡെലിവെറി ചെയ്യുന്നവര്‍ നമ്മുടെ വീടുകള്‍ തിരക്കി എത്താറ്, അല്ലേ? ഇനി അല്പം വലിയ സാധനങ്ങള്‍ എന്തെങ്കിലുമാണെങ്കില്‍ അതിനനുസരിച്ചുള്ള വാഹനങ്ങളിലും വരാം.
എന്നാലിവിടെയിതാ കുതിരപ്പുറത്ത് വന്നിരിക്കുന്നൊരു ആമസോണ്‍ ഡെലിവെറി ബോയ് ആണ് താരമായിരിക്കുന്നത്. ജമ്മുവിലെ ശ്രീനഗറിലാണ് രസകരമായ സംഭവം നടന്നത്.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഗതാഗതം നിലച്ച സാഹചര്യമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായിരുന്നത്. ഇതിനിടെയാണ് കസ്റ്റമേഴ്സിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പാഴ്സലുകള്‍ സമയബന്ധിതമായി എത്തിക്കാന്‍ ആമസോണ്‍ ഡെലിവെറി ബോയ് കുതിര സവാരി ആശ്രയിച്ചത്.
കാണുന്നവരെയെല്ലാം ഒരുപോലെ അതിശയപ്പെടുത്തിയ ഈ കാഴ്ച ആരോ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ പകര്‍ത്തുകയായിരുന്നു. പിന്നീട് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഒടുവില്‍ ആമസോണും അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.
വൈറലായ വീഡിയോ കാണാം
Amazon delivery innovation 🐎#Srinagar #Kashmir #snow pic.twitter.com/oeGIBajeQN
— Umar Ganie (@UmarGanie1) January 12, 2021
Also Read:-കൈവണ്ടിയില്‍ 'ഫുഡ് ഡെലിവെറി'; ഭിന്നശേഷിക്കാരന് 'സൊമാറ്റോ'യുടെ സ്നേഹസമ്മാനം...
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 13, 2021, 11:06 PM IST
Post your Comments