Asianet News MalayalamAsianet News Malayalam

ചെറിയ ലോകങ്ങള്‍, ചെറിയ സന്തോഷങ്ങള്‍; ഈ അനുഭവം ഇല്ലാത്തവരുണ്ടാകില്ല...

നിറയെ ചിത്രങ്ങളുള്ള പുസ്തകങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എത്ര കൗതുകത്തോടെയാണ് അവരത് മറിച്ചുനോക്കുന്നത് എന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്.

video in which children entering a library for the first time
Author
First Published Nov 27, 2022, 9:38 PM IST

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായതും പുതുമയുള്ളതുമായി പല വീഡിയോകളും ചിത്രങ്ങളും കുറിപ്പുകളുമെല്ലാം നാം കാണാറുണ്ട്.  നമ്മുടെ ബുദ്ധിക്കോ അറിവിനോ താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള വിവരങ്ങള്‍ തൊട്ട് നമുക്ക് അനായാസം ആസ്വദിച്ച് കടന്നുപോകാവുന്നവ വരെ ഇതിലുള്‍പ്പെടും. 

ചില ഫോട്ടോകള്‍, വീഡിയോകളെല്ലാം നമ്മെ പെട്ടെന്ന് സ്വാധീനിക്കാറുണ്ട്, അല്ലേ? പ്രത്യേകിച്ച് കുട്ടികളുമായി ബന്ധപ്പെട്ടത്. ഒരുപക്ഷെ നമ്മുടെ കുട്ടിക്കാലത്തിലേക്ക് പോകാനോ നമ്മുടെ മനസിനുള്ളിലുള്ള കുട്ടിയിലേക്ക് താല്‍ക്കാലികമായി കൂട് മാറാനോ എല്ലാം സഹായിക്കുന്നവ.

അത്തരത്തിലുള്ള ചില വീഡിയോകളും ചിത്രവുമാണിനി പങ്കുവയ്ക്കുന്നത്. ജീവിതത്തില്‍ ആദ്യമായി ലൈബ്രറി കാണുന്ന കുരുന്നുകളാണ് ഈ വീഡിയോകളിലും ചിത്രത്തിലുമുള്ളത്. കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ നിന്ന് പകര്‍ത്തിയതാണിവ. 

സ്കൂള്‍ യൂണിഫോമണിഞ്ഞ് വരിയായി നിന്ന് ഓരോരുത്തരും നാട്ടിലെ ചെറിയ ലൈബ്രറിയിലേക്ക് കയറുന്നതാണ് ആദ്യ വീഡിയോയിലുള്ളത്. രണ്ടാമത്തെ വീഡിയോ ആണ് കുറെക്കൂടി സന്തോഷം പകരുന്നത്. കുരുന്നുകളെല്ലാം ലൈബ്രറിക്കകത്തെ ഇരിപ്പിടങ്ങളിലാണ്. എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിറയെ ചിത്രങ്ങളുള്ള പുസ്തകങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എത്ര കൗതുകത്തോടെയാണ് അവരത് മറിച്ചുനോക്കുന്നത് എന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്. പുസ്തകത്തില്‍ കാണുന്നതൊക്കെ ചില കുഞ്ഞുങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. രണ്ട് അധ്യാപകര്‍ ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെത്തന്നെ നില്‍ക്കുന്നു. 

അടുത്ത ചിത്രത്തില്‍ ലൈബ്രറിയിലേക്ക് ആദ്യമായി പ്രവേശിച്ചതിന്‍റെ സന്തോഷവും അഭിമാനവുമെല്ലാം മുഖത്ത് പ്രതിഫലിക്കുന്ന കുരുന്നുകളുടെ തിളക്കമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഒരു നിമിഷം ആദ്യമായി ഒരു പുസ്തകം കയ്യിലെടുത്ത് അത് മറിച്ചുനോക്കിയതും, അതിന്‍റെ ഗന്ധമോ ചിത്രങ്ങളോ എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്ന വീഡിയോകളും ചിത്രവും തന്നെയിത് എന്ന് പലരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോകളും ചിത്രവും പങ്കുവച്ചിരിക്കുന്നതും. 

 

 

Also Read:- ഇങ്ങനെയൊരു 'നൊസ്റ്റാള്‍ജിയ' ഇല്ലാത്തവര്‍ ആരുണ്ട്?

Follow Us:
Download App:
  • android
  • ios