ചൈനയിലെവിടെയോ വച്ച് നടക്കുന്ന വിവാഹമാണ്. ചെറുക്കനും പെണ്ണും വിവാഹവസ്ത്രത്തിലാണ്. ഇതിനിടെ വിവാഹവസ്ത്രം ധരിച്ച് മറ്റൊരു സ്ത്രീ കയറിവരുന്നു

വിവാഹത്തിനിടെ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ വീഡിയോ സഹിതം പ്രചരിപ്പിക്കുന്നത് ഇപ്പോഴത്തെ ഒരു പുതിയ ട്രെന്‍ഡാണ്. ഇത്തരം വീഡിയോകള്‍ക്ക് ധാരാളം കാണികളുമുണ്ടെന്നാണ് സത്യം. ഇതില്‍ തമാശകള്‍ മാത്രമല്ല, വളരെ ഗൗരവമുള്ള സംഭവങ്ങളും പ്രചരിക്കാറുണ്ട്. 

അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ചൈനയിലെവിടെയോ വച്ച് നടക്കുന്ന വിവാഹമാണ്. ചെറുക്കനും പെണ്ണും വിവാഹവസ്ത്രത്തിലാണ്. ഇതിനിടെ വിവാഹവസ്ത്രം ധരിച്ച് മറ്റൊരു സ്ത്രീ കയറിവരുന്നു. അവര്‍ ചെറുക്കനെ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമം നടത്തുന്നു. 

ചെറുക്കന്റെ മുന്‍ കാമുകിയാണത്രേ കക്ഷി. സംഭവം അല്‍പം 'സീരിയസ്' ആണെങ്കിലും മുന്‍ കാമുകിക്കും വധുവിനും നടുക്ക് പെട്ടുപോയ മണവാളന്റെ നില്‍പ് കാഴ്ചക്കാരില്‍ വന്‍ ചിരിയാണ് പടര്‍ത്തുന്നത്. മുന്‍ കമുകി വന്ന് പിടിവലി നടത്തിയതോടെ വധു ചെറുക്കനെയും ഉപേക്ഷിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം. 

ശേഷമുണ്ടായ കാര്യങ്ങള്‍ വ്യക്തമല്ല. എവിടെ നിന്നാണ് വീഡിയോയുടെ ഉത്ഭവമെന്ന കാര്യവും വ്യക്തമല്ല. എന്തായാലും നിരവധി പേരാണ് ഇതിനോടകം വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം...