അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, അത്തരം ഘട്ടങ്ങളില്‍ എങ്ങനെയാണ് പെരുമാറേണ്ടത് തുടങ്ങി പല കാര്യങ്ങളും ഇത്തരം വീഡിയോകളിലൂടെയും വാര്‍ത്തകളിലൂടെയും നമുക്ക് മനസിലാക്കാന്‍ സാധിക്കും

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) നമ്മെ തേടി സോഷ്യല്‍ മീഡിയ ( Socal Media ) മുഖാന്തരം എത്തുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രമുള്ളതാണെങ്കില്‍ ചിലതാകട്ടെ, നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നതും ചിന്തിക്കാന്‍ ഉതകുന്നതുമെല്ലാം ആയിരിക്കും. 

അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, അത്തരം ഘട്ടങ്ങളില്‍ എങ്ങനെയാണ് പെരുമാറേണ്ടത് തുടങ്ങി പല കാര്യങ്ങളും ഇത്തരം വീഡിയോകളിലൂടെയും വാര്‍ത്തകളിലൂടെയും നമുക്ക് മനസിലാക്കാന്‍ സാധിക്കും. 

പലപ്പോഴും നമ്മുടെ വിരല്‍ത്തുമ്പിലെത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ വീഡിയോകളെല്ലാം ഇത്തരത്തിലുള്ളതാണ്. സമാനമായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

യുഎസിലെ ന്യൂജെഴ്‌സിയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തപ്പെട്ടിരിക്കുന്നത്. തീപിടിച്ച കെട്ടിടത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്ന അച്ഛനും കുഞ്ഞുമാണ് വീഡിയോയിലുള്ളത്. രക്ഷപ്രവര്‍ത്തനത്തിന് എത്തിയ പൊലീസുകാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

രണ്ടാം നിലയിലാണ് കുടുംബം ഉണ്ടായിരുന്നത്. ഇവിടെയാണ് തീപ്പിടിച്ചത്. തുടര്‍ന്ന് പുറത്തിറങ്ങാന്‍ നിര്‍വാഹമില്ലാതെ അതിനകത്ത് കുടുങ്ങിപ്പോയ അച്ഛനും കുഞ്ഞിനും സഹായകമായത് പൊലീസുകാര്‍ തന്നെയാണ്. കുഞ്ഞിനെ ആദ്യം താഴേക്ക് ഇടാന്‍ അദ്ദേഹത്തോട് രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് താഴേക്കിട്ട കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പിടിച്ചു.

അതിന് ശേഷം അച്ഛനും താഴേക്ക് ചാടുകയാണ് ചെയ്തത്. സമയത്തിന് രക്ഷാപ്രവര്‍ത്തകര്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ അച്ഛനും കുഞ്ഞിനും ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമായിരുന്നു. പൊലീസ് ഡിപാര്‍ട്‌മെന്റ് തന്നെ പുറത്തുവിട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാണ്. 

നിരവധി പേരാണ് ഇത് പങ്കുവച്ചിരിക്കുന്നത്. പൊലീസുകാരുടെ സമയബന്ധിതമായ ഇടപെടലിനെ അഭിനന്ദിച്ചും, അച്ഛന്റെയും കുഞ്ഞിന്റെയും ഭാഗ്യത്തില്‍ ആശ്വസിച്ചുമെല്ലാം വീഡിയോ കണ്ടവര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

Scroll to load tweet…

Also Read:- കൂറ്റന്‍ പാമ്പിനൊപ്പം കളിക്കുന്ന പെണ്‍കുട്ടി; വൈറലായി വീഡിയോ

യുദ്ധത്തിനും തകര്‍ക്കുവാനാകാത്ത കരുണ, വൈറലായി വീഡിയോ; തങ്ങളാല്‍ ആകുംവിധം റഷ്യന്‍ സേനയെ പ്രതിരോധിക്കുകയാണ് യുക്രൈയ്ന്‍. ഇതിനിടെ ഭക്ഷണടമക്കമുള്ള ആവശ്യങ്ങള്‍ക്ക് മാര്‍ഗമില്ലാതെ യുക്രൈയ്നില്‍ പലയിടങ്ങളിലും റഷ്യന്‍ പട്ടാളക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുക്രൈയ്നിന്റെ പിടിയിലകപ്പെട്ട പട്ടാളക്കാരുമുണ്ട് ഇക്കൂട്ടത്തില്‍. 

അത്തരത്തില്‍ യുക്രൈയ്നിന്റെ പിടിയിലായ ഒരു റഷ്യന്‍ പട്ടാളക്കാരന് ഭക്ഷണം നല്‍കുന്ന യുക്രൈയ്നികളുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. അരക്ഷിതാവസ്ഥയില്‍ തകര്‍ന്നുനില്‍ക്കുന്ന പട്ടാളക്കാരന് ചൂടുള്ള ചായയും കേക്കും നല്‍കി അയാളെ സാന്ത്വനിപ്പിക്കുന്നവരെയാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് പട്ടാളക്കാരന്റെ അമ്മയെ വീഡിയോ കോള്‍ ചെയ്ത് മകന്‍ സുരക്ഷിതനാണെന്ന് അവര്‍ അറിയിക്കുകയും ചെയ്യുന്നു. വീഡിയോകോളില്‍ അമ്മയെ കണ്ടതോടെ സംസാരിക്കാന്‍ പോലുമാകാതെ വിതുമ്പുകയാണ് പട്ടാളക്കാരന്‍... Read More...