അവളുടെ അമ്മ പുറത്തുപോയി, അവളാണെങ്കില്‍ പാല്‍ക്കുപ്പിയില്‍ പാല്‍ കുടിക്കുകയുമില്ല. അതുകൊണ്ട് എനിക്കീ തന്ത്രം പ്രയോഗിക്കേണ്ടിവന്നുവെന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ പക്ഷേ, കയറിയങ്ങ് വൈറലാവുകയായിരുന്നു. നാല്‍പത് ലക്ഷത്തിലധികം പേരാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ കണ്ടിരിക്കുന്നത്
കുഞ്ഞുങ്ങളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി കഴിയാവുന്നതെന്തും ചെയ്യുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ അമ്മയും അച്ഛനും കുഞ്ഞിന് വേണ്ടി, ചെയ്യുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും വ്യത്യസ്തമാണ്. മുലയൂട്ടുന്നത് തന്നെയാണ് പ്രധാന ഉദാഹരണം, ഏത് അടിയന്തരഘട്ടത്തിലും അത് അമ്മയ്ക്ക് മാത്രമല്ലേ ചെയ്യാനാകൂ.
എന്നാല്‍ തെറ്റി, മറ്റ് മാര്‍ഗങ്ങളില്ലാതായപ്പോള്‍ ഇതാ, ഒരച്ഛനും തന്റെ കുഞ്ഞിനെ മുലയൂട്ടിയിരിക്കുകയാണ്. ട്വിറ്ററിലാണ് രസകരമായ ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
അവളുടെ അമ്മ പുറത്തുപോയി, അവളാണെങ്കില്‍ പാല്‍ക്കുപ്പിയില്‍ പാല്‍ കുടിക്കുകയുമില്ല. അതുകൊണ്ട് എനിക്കീ തന്ത്രം പ്രയോഗിക്കേണ്ടിവന്നുവെന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ പക്ഷേ, കയറിയങ്ങ് വൈറലാവുകയായിരുന്നു.
നാല്‍പത് ലക്ഷത്തിലധികം പേരാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ അഭിനന്ദനങ്ങളുമായി വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
ടീ ഷര്‍ട്ടിനുള്ളിലൂടെ കുപ്പി കടത്തി മുലയൂട്ടുന്നത് പോലെ തന്നെ ചെയ്താണ് അച്ഛന്‍ കുഞ്ഞിനെ പറ്റിക്കുന്നത്. തെല്ല് ആശയക്കുഴപ്പമുണ്ടെങ്കിലും കുഞ്ഞ് പാല്‍ കുടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്തായാലും അച്ഛന്മാര്‍ക്ക് ഇതൊരു കിടിലന്‍ മാതൃകയാണെന്നാണ് വീഡിയോ കണ്ട പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ താരമായി അച്ഛനും മകളും ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
