ജിറാഫ് എങ്ങനെയാണ് പുല്ല് തിന്നുന്നത് എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ജിറാഫ് പുല്ല് തിന്നുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ഈ വീഡിയോയ്ക്ക് രസകരമായ കമന്റുകളും ചിലർ നൽകിയിട്ടുണ്ട്. ഏഴ് സെക്കന്റ് മാത്രമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. 

'ഈ ജിറാഫ് വർക്കൗട്ട് ചെയ്യുകയല്ല, പുല്ല് തിന്നുകയാണ്...' എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസർ സുധ രാമൻ ട്വീറ്റ് ചെയ്തു. വീഡിയോ കണ്ട ഒരാള്‍ പറയുന്നത് ഇതിന് മുന്‍പ് ഒരു ജിറാഫ് പുല്ല് തിന്നുന്നത് എങ്ങനെയാണെന്ന് താന്‍ ചിന്തിച്ചിട്ടില്ല. പക്ഷെ ഇത് ഏറെ മനോഹരമാണ് എന്നാണ്.  ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്.