വാര്‍ധക്യത്തിലും ജീവിതത്തോട് തോല്‍വി സമ്മതിക്കാതെ ഉപജീവനത്തിനായി തെരുവോരത്ത് കച്ചവടം നടത്തുന്നൊരു വൃദ്ധനെയാണ് ഈ വീഡിയോയില്‍ നമുക്ക് കാണാനാവുക. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ യഥാര്‍ത്ഥ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് അധികപേരുടെയും ഹൃദയം കീഴടക്കാറ്. 

അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വാര്‍ധക്യത്തിലും ജീവിതത്തോട് തോല്‍വി സമ്മതിക്കാതെ ഉപജീവനത്തിനായി തെരുവോരത്ത് കച്ചവടം നടത്തുന്നൊരു വൃദ്ധനെയാണ് ഈ വീഡിയോയില്‍ നമുക്ക് കാണാനാവുക. 

ജോലി ചെയ്ത് ശാരീരികവും മാനസികവുമായ ആരോഗ്യം തളര്‍ന്നുതുടങ്ങുന്ന വാര്‍ധക്യത്തില്‍ ഭൂരിഭാഗം പേരും എവിടെയെങ്കിലും വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുക. ഇതിന് സൗകര്യമുള്ളവര്‍ തീര്‍ച്ചയായും ഇതിലേക്ക് കടക്കാറുമുണ്ട്.

എന്നാല്‍ തങ്ങളെ താങ്ങാൻ മറ്റാരുമില്ലെന്ന അവസ്ഥയില്‍ എത്ര പ്രായാമായാലും 'റിട്ടയര്‍മെന്‍റ്' ഇല്ലാതെ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നവരുണ്ട്. അങ്ങനെയൊരാളാണ് ഇദ്ദേഹം. വയസ് എണ്‍പതായി. എങ്കിലും തന്നെയും കുടുംബത്തെയും മുന്നോട്ട് നയിക്കാനായി ഉന്തുവണ്ടിയില്‍ നാരങ്ങ സോഡ വില്‍പന നടത്തുകയാണിദ്ദേഹം.

കത്തിയാളുന്ന വെയിലിലും ചൂടിലുമെല്ലാം വിശ്രമമില്ലാതെ വഴിയരികില്‍ നിന്ന് കച്ചവടം ചെയ്യും. കണ്ണ് ശരിയാംവിധം കാണില്ല, കേള്‍വിയും കുറവ്, മുട്ടിന്‍റെ ചിരട്ടയ്ക്ക് പ്രശ്നമുള്ളതിനാല്‍ നടക്കാനും കാലുകള്‍ മടക്കാനുമെല്ലാം പ്രയാസമാണ്. എങ്ങനെയാണ് തനിയെ ഈ വണ്ടി തള്ളുന്നത് എന്ന് ചോദിക്കുമ്പോള്‍ മറ്റ് മാര്‍ഗമില്ലല്ലോ, അതുകൊണ്ട് ചെയ്യുന്നു എന്നാണ് ഇദ്ദേഹത്തിന്‍റെ മറുപടി. സംസാരത്തിനിടയ്ക്ക് ഇദ്ദേഹത്തിന്‍റെ മുഖത്ത് വിരിയുന്ന ക്ഷീണിച്ച പുഞ്ചിരി ഒത്തിരി നോവിക്കുന്നുവെന്ന് വീഡിയോയ്ക്ക താഴെ ചിലര്‍ കുറിച്ചിരിക്കുന്നു.

പ‍ഞ്ചാബിലെ അമൃത്സറില്‍ നിന്നാണ് ഹൃദയം തൊടുന്ന ഈ കാഴ്ച പകര്‍ത്തിയിട്ടുള്ളത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ അവസ്ഥ കാണുമ്പോള്‍ ദുഖം തോന്നുന്നുണ്ടെങ്കിലും ഈ ഇച്ഛാശക്തിക്ക് കയ്യടി നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- വിവാഹം പകുതിക്ക് നിര്‍ത്തി വരൻ; ഒടുവില്‍ വധുവിന്‍റെ സഹോദരിക്ക് മാലയിട്ടു, സിനിമയെ വെല്ലുന്ന 'ട്വിസ്റ്റ്'

കേരളത്തിൽ ബോട്ട് ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ട്? | Tanur boat accident