വിവാഹവേദിയില്‍ തകർപ്പൻ ന‍ൃത്തച്ചുവടുകളുമായി രംഗത്തെത്തുന്ന നവദമ്പതികള്‍ ഇന്ന് സ്ഥിര കാഴ്ചയാണ്.  എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ നവദമ്പതികളോടൊപ്പം താരമായ ഒരാള്‍ കൂടിയുണ്ട്. മറ്റാരുമല്ല, ഒരു നായയാണ് ആ താരം.  

വിവാഹ വേദിയില്‍ വളര്‍ത്തുനായയുമൊത്ത്  നൃത്തം ചെയ്യുന്ന നവദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിവാഹദിനത്തില്‍ നൃത്തം ചെയ്യുന്ന നവദമ്പതികളുടെ അടുത്തേയ്ക്ക് വളര്‍ത്തുനായ മെല്ലേ പോവുകയായിരുന്നു. ശേഷം ഒറ്റ ചാട്ടത്തില്‍ നവദമ്പതികളുടെ കൈകളില്‍ പിടിച്ചു. തുടര്‍ന്ന് നവദമ്പതികളോടൊപ്പം മനോഹരമായ ഒരു നൃത്തവും ചെയ്തു. 

 

 

 

മൂന്നുപേരും  ചേര്‍ന്നുള്ള നൃത്തം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. വീഡിയോ ഇതുവരെ നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read:തൂണില്‍ വലിഞ്ഞു കയറാൻ ശ്രമിക്കുന്ന ഏഴുവയസുകാരാന്‍; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona