ലണ്ടന്‍: ഹാരി രാജകുമാരന്‍റെയും മേഗന്‍ മാര്‍ക്കിളിന്‍റെയും പിഞ്ചോമന ആര്‍ച്ചിയെ ജനനം മുതല്‍ തന്നെ പാപ്പരാസികള്‍ക്ക് പ്രിയങ്കരനാണ്. പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കുഞ്ഞ് ആര്‍ച്ചിക്ക് താരപരിവേഷമാണ് ലഭിക്കുന്നത്. നാലുമാസം പ്രായമുള്ള കുഞ്ഞിനെ എടുത്തുകൊണ്ട് നടന്നു നീങ്ങുന്ന ഹാരിയുടെയും മേഗന്‍റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. 

ആഫ്രിക്കന്‍ യാത്രക്കിടെ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവിനെയും പത്നിയെയും സന്ദര്‍ശിക്കാനായി ഹാരിയും മേഗനും ആര്‍ച്ചിയോടൊപ്പം കേപ് ടൗണിലേക്ക് പോകുന്നതിനിടെ എടുത്ത വീഡിയോയാണിത്. ആര്‍ച്ചിയെ മേഗന്‍ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുഞ്ഞിനെ ലാളിക്കുന്ന ഹാരി രാജകുമാരനെയും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by The House of Sussex (@harry_meghan_updates) on Sep 25, 2019 at 1:56am PDT

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by The House of Sussex (@harry_meghan_updates) on Sep 25, 2019 at 1:56am PDT