തണുപ്പ് മനുഷ്യരെ പോലെ തന്നെ മൃഗങ്ങള്‍ക്കും സഹിക്കാന്‍ ബുദ്ധിമുട്ടാണ്. അത്തരത്തില്‍ കടുത്ത തണുപ്പ് സഹിക്കാന്‍ കഴിയാതെ ശരീരമൊന്ന് ചൂടാക്കാന്‍ ശ്രമിക്കുന്ന ഒരു നായ്ക്കുട്ടിയുടെയും പൂച്ചയുടെയും വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. അടുപ്പിനരികില്‍ ഇരിക്കുന്ന നായ്ക്കുട്ടിയെയും പൂച്ചയെയുമാണ് വീഡിയോയില്‍ കാണുന്നത്. ചൂടേല്‍ക്കുന്ന സമയത്ത് നായ്ക്കുട്ടി തന്റെ ശരീരം ചെറുതായി അനക്കുന്നുണ്ട്. എന്നാല്‍ പൂച്ച അനങ്ങാതെ അതേ ഇരിപ്പ് ഇരുന്നാണ് ചൂടുകൊള്ളുന്നത്.

 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശന്ത നന്ദയാണ് 15 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും എത്തി. 'മനോഹരമായ കാഴ്ച' എന്നാണ് സൈബര്‍ ലോകത്തിന്‍റെ അഭിപ്രായം. 

Also Read: 180 ഡിഗ്രിയില്‍ തലതിരിച്ച് നായയുടെ കിടിലന്‍ അഭ്യാസം; വീഡിയോ വൈറല്‍...