കൊറോണ വെെറസിൽ നിന്ന് രക്ഷനേടാൻ സാനിറ്റൈസർ ഉപയോ​ഗിച്ച് കെെകഴുകേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രധാന്യം നമുക്കെല്ലാവർക്കും അറിയാം. 20 സെക്കന്റ് നേരം കെെ കഴുകണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥന്‍ പര്‍വീന്‍ കസ്വാന്‍ പങ്കുവെച്ച ഒരു കൈ കഴുകല്‍ വീഡിയോ 
സോഷ്യൽ മീഡിയയിൽ  ഇപ്പോള്‍ വൈറലാവുകയാണ്. വീഡിയോയിൽ കെെ കഴുകുന്നത് മനുഷ്യനല്ലെന്ന് മാത്രം.റാക്കൂൺ ആണ് കെെ കഴുകുന്നത്. 

എല്ലാവരും ശ്രദ്ധാപൂര്‍വ്വം കൈകഴുകണം. റാക്കൂണിന്റെ രണ്ടാമത്തെ ഡെമോ. ശ്രദ്ധാപൂര്‍വ്വം കാണുക. എന്ന അടിക്കുറിപ്പോടെയാണ് കസ്വാന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

'15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. റാക്കൂൺ ആദ്യം വെള്ളം നിറഞ്ഞിരിക്കുന്ന ബക്കറ്റിൽ കെെയിടുന്നു. പിന്നീട് സോപ്പ് എടുത്ത് കൈയ്യില്‍ തടവുന്നു. കെെ വീണ്ടും വെള്ളത്തില്‍ മുക്കുന്നു. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴേ കാണാം.