ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. 

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു ആമയുടെ പുറത്തുകയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. രണ്ട് ഓന്തുകളെയും ചുമന്ന് നടക്കുന്ന ആമയെ ആണ് വീഡിയോയില്‍ കാണുന്നത്.

Scroll to load tweet…

മറ്റുള്ളവരെ സഹായിക്കുക എന്ന സന്ദേശമാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.

Also Read: മാലിന്യം വലിച്ചെറിയുന്ന മനുഷ്യനെ പാഠം പഠിപ്പിച്ച് നായ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona