മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെത്തി ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സേനപതി എന്ന ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കന്‍ വളരെ രസകരമായി ഇങ്ങനെയൊരു വീഡിയോ അവതരിപ്പിച്ചത്. 

ന്യൂസ് ചാനലുകളിൽ കാണുന്ന റിപ്പോർട്ടര്‍മാരെ അനുകരിക്കുന്ന കലാകാരന്മാരെ നമ്മുക്ക് അറിയാം. എന്നാല്‍ സ്വന്തം ഗ്രാമത്തിലേയ്ക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ ജേർണലിസ്റ്റായി മാറിയ ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെത്തി ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സേനപതി എന്ന ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കന്‍ വളരെ രസകരമായി ഇങ്ങനെയൊരു വീഡിയോ അവതരിപ്പിച്ചത്. ഉദ്ഘാടന വേദിക്ക് അല്പം അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് ബാലന്റെ റിപ്പോർട്ടിംഗ്. 

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന സമയത്ത് ബാലന്‍ ആ ദൃശ്യം വളരെ ആവേശത്തോടെ അവതരിപ്പിക്കുന്നത് കാണാം. കുട്ടിയുടെ വീഡിയോ കാണാനിടയായ മുഖ്യമന്ത്രി ഉടനെ അത് തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

Scroll to load tweet…

Also Read: സ്വാതന്ത്ര്യദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ത്രിവര്‍ണ നിറത്തിലുളള ഭക്ഷണങ്ങള്‍; കാണാം ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona