കാട്ടില്‍ കഴിയുന്ന മൃഗങ്ങള്‍ കഴിക്കാനുള്ള ഭക്ഷണം കണ്ടെത്തുന്നത് അവയുടെ സ്വന്തം അധ്വാനത്തിലും കാടിന്‍റെ നിയമം അനുസരിച്ചുമാണെന്ന് നമുക്കറിയാം. ഏത് വിഭാഗത്തില്‍ പെടുന്ന മൃഗങ്ങളും ഇങ്ങനെ തന്നെ കാട്ടില്‍ അതിജീവിക്കുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകളാണ് നാം കണ്ടുതീര്‍ക്കുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി മാത്രം സഹായിക്കുന്ന തമാശകളോ, പാട്ടോ നൃത്തമോ എല്ലാമായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ നമുക്ക് പുതിയ വിവരങ്ങളും അറിവുകളും പകര്‍ന്നുതരുന്നതും അത്തരത്തില്‍ നമ്മെ കൗതുകത്തിലാക്കുന്നതും ആകാറുണ്ട്. 

ഇങ്ങനെയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. കാട്ടില്‍ കഴിയുന്ന മൃഗങ്ങള്‍ കഴിക്കാനുള്ള ഭക്ഷണം കണ്ടെത്തുന്നത് അവയുടെ സ്വന്തം അധ്വാനത്തിലും കാടിന്‍റെ നിയമം അനുസരിച്ചുമാണെന്ന് നമുക്കറിയാം. ഏത് വിഭാഗത്തില്‍ പെടുന്ന മൃഗങ്ങളും ഇങ്ങനെ തന്നെ കാട്ടില്‍ അതിജീവിക്കുന്നത്. 

എന്നാല്‍ കാടിന്‍റെ അതിര്‍ത്തിവിട്ട് മനുഷ്യരുടെ കൂടെ വസിക്കേണ്ടിവരുമ്പോള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണവും മനുഷ്യര്‍ തന്നെയാണ് കണ്ടെത്തി നല്‍കുന്നത്. ഇത്തരത്തില്‍ മൃഗശാലകളിലും മറ്റും മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തെ കുറിച്ച് അറിയാനെല്ലാം നമുക്ക് താല്‍പര്യം തോന്നാറില്ലേ?

ഇപ്പോഴിതാ തമിഴ്നാട്ടിലെ മുടുമലൈയിലുള്ള തേപ്പക്കാട് ആന സംരക്ഷണകേന്ദ്രത്തില്‍ നിന്നുള്ളൊരു വീഡിയോ ആണ് ഇതുപോലെ ശ്രദ്ധ നേടുന്നത്. ഇവിടെ ആനകള്‍ക്ക് 'ബ്രേക്ക്ഫാസ്റ്റ്' തയ്യാറാക്കി നല്‍കുന്നത് എങ്ങനെയാണെന്നാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 

മിക്കവരും ഇതൊന്നും അറിഞ്ഞിരിക്കാനോ കണ്ടിരിക്കാനോ സാധ്യതയില്ല. എന്നാല്‍ നമുക്ക് ഒരുപാട് കൗതുകം തോന്നിക്കുന്നതാണ് ഈ കാഴ്ചകളത്രയും.

വിശന്നിരിക്കുന്ന ആനക്കുട്ടന്മാര്‍ രാവിലത്തെ ഭക്ഷണത്തിനായി കാത്തുനില്‍ക്കുകയാണ്. ഇതിനിടെ ക്യാംപിനകത്ത് പ്രത്യേകമായി ആനകള്‍ക്കുള്ള ഭക്ഷണമൊരുങ്ങുകയാണ്. അരി, റാഗി, ശര്‍ക്കര എന്നിവ വിവിധ അളവുകളില്‍ കുഴച്ചെടുത്ത് ഉരുട്ടി ഉപ്പും ചേര്‍ത്താണ് ആനകള്‍ക്ക് 'ബ്രേക്ക്ഫാസ്റ്റ്' ആയി നല്‍കുന്നത്. 

ക്യാംപിലെ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഓരോ ആനകളുടെയും മെനു തീരുമാനിച്ചിരിക്കുന്നതത്രേ. ഇതനുസരിച്ചാണ് പ്രത്യേകമായി ഭക്ഷണം തയ്യാറാക്കുന്നതും. ആനകളെ ഇത് കഴിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

എന്നാല്‍ ആനകളെ ചങ്ങലയ്ക്ക് ഇട്ടാണ് ഇവിടെയും സംരക്ഷിക്കുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും ചൂണ്ടിക്കാട്ടി ഒരുപാട് പേര്‍ വീഡിയോയെ വിമര്‍ശിക്കുന്നുമുണ്ട്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ബസിന് 'കൈകാണിച്ച്', ഡോറിലൂടെ കയറാൻ ശ്രമിക്കുന്ന ആന; വീഡിയോ