ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്‍റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. ഭിത്തിയില്‍ നില്‍ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. 

വളര്‍ത്തു മൃഗങ്ങളെ കുടുംബത്തിലെ ഒരു അംഗമായി കരുതുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ ഒരു അംഗത്തെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ സഹിക്കാന്‍ കഴിയുമോ? അത്തരത്തില്‍ തന്‍റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പതിനേഴുകാരിയുടെ അമ്പരിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കാലിഫോര്‍ണിയയിലാണ് സംഭവം നടക്കുന്നത്. ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്‍റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. ഭിത്തിയുടെ മുകളില്‍ നില്‍ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കാന്‍ തുടങ്ങിയതും ഹേലി അവിടേയ്ക്ക് ഓടിയെത്തുകയായിരുന്നു. 

Scroll to load tweet…

ശേഷം കരടിയെ ഭിത്തിയില്‍ നിന്ന് പിടിച്ചുതള്ളുന്ന ഹേലിയെ ആണ് വീഡിയോയില്‍ കാണുന്നത്. കരടി വീണതും തന്‍റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുന്ന ഹേലിയെയും വീഡിയോയില്‍ വ്യക്തമാണ്. ഹേലിയുടെ കസിനാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ 80 ലക്ഷത്തോളം പേരാണ് കണ്ടത്. 

Also Read: വീടിന്‍റെ തട്ടിൻപുറത്ത് ചില ശബ്ദങ്ങൾ; പരിശോധനയില്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona