രവീന്ദ്രനാഥ ടാഗോറിന്‍റെ പ്രശസ്തമായ 'ഏക്‌ല ചോലോ റീ' എന്ന ഗാനത്തിന്‍റെ വരികൾ പ്രിന്‍റ് ചെയ്ത സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്. 

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യാ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യാ ബാലനായിരിക്കും. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രവീന്ദ്രനാഥ ടാഗോറിന്‍റെ പ്രശസ്തമായ 'ഏക്‌ല ചോലോ റീ' എന്ന ഗാനത്തിന്‍റെ വരികൾ പ്രിന്‍റ് ചെയ്ത സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വിദ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ഫോർസാരീസ് എന്ന ബ്രാൻഡാണ് സാരി ഡിസൈൻ ചെയ്തത്. നാച്യുറൽ നിറങ്ങളാണ് ഈ കോട്ടൻ സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഒരു നെയ്ത്തു ഗ്രാമത്തില്‍ നിര്‍മ്മിച്ച ഈ സാരിയുടെ വില 2700 രൂപയാണ്. 

Also Read: പ്രിയങ്കയുടെ അല്ല, നടാഷയുടെ ബാഗാണ് താരം; വില 82 ലക്ഷം രൂപ!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona