ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് താരമാണ് വിദ്യ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന വിദ്യയുടെ ഇഷ്ട വസ്ത്രം സാരിയാണ്. സാരിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താനും താരം ശ്രമിക്കാറുണ്ട്. 

അത്തരത്തില്‍ ഏറ്റവും ഒടുവിലത്തെ വിദ്യയുടെ പരീക്ഷണമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടിയിരിക്കുന്നത്. പ്യൂറ്റര്‍ ഗ്രേ നിറത്തിലുളള സാരിയില്‍ അതിമനോഹരിയായിരുന്നു വിദ്യ. 

 

 

സാരിയിലും ഹൈനെക്ക് ബ്ലൌസിലും പ്രിന്‍റുകള്‍ ചെയ്തിരുന്നു. മെറ്റാലിക്ക് കമ്മലാണ് ഇതിനോടൊപ്പം വിദ്യ അണിഞ്ഞത്. ചിത്രങ്ങള്‍ വിദ്യ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.