Asianet News MalayalamAsianet News Malayalam

1.4 ലക്ഷത്തിന്‍റെ വസ്ത്രത്തില്‍ തിളങ്ങി വിദ്യ ബാലന്‍

താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ താരം തിളങ്ങുന്നത് സാരിയില്‍ അല്ല. 

Vidya Balan in Rs 1.4 lakh black jacket maxi and lehenga set
Author
Thiruvananthapuram, First Published Apr 5, 2021, 5:36 PM IST

സാരി തന്‍റെ സിഗ്നേച്ചർ ഔട്ട്ഫിറ്റാക്കി മാറ്റിയ ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍. ഏറ്റവും മനോഹരമായി സാരി ധരിക്കുന്ന നടിയും വിദ്യ ബാലൻ തന്നെയാണ്. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രവും സാരിയാണ്. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയെ സാരിയിലാണ് എപ്പോഴും കാണുന്നത്. 

ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യ ബാലനായിരിക്കും. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഇത്തവണ താരം തിളങ്ങുന്നത് സാരിയില്‍ അല്ല. ലെഹങ്കയും ജാക്കറ്റ് മാക്സിയുമാണ് വിദ്യ ഇത്തവണ ധരിച്ചത്.

Vidya Balan in Rs 1.4 lakh black jacket maxi and lehenga set

 

സോനം ആന്‍റ് പാറസ് മോദിയുടെ 'എസ് വി എ ക്വച്ചറി'ല്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ബ്ലാക്ക് ആന്‍റ് ഗോള്‍ഡ് ജാക്കറ്റ് മാക്സിയാണ് ഔട്ട്ഫിറ്റിനെ മനോഹരമാക്കുന്നത്. പ്രിന്‍റഡ് റോ സില്‍ക് ലെഹങ്കയോടൊപ്പമാണ് ജാക്കറ്റ് താരം ധരിച്ചത്. ഈ മാക്സി ജാക്കറ്റ്- ലെഹങ്ക സെറ്റിന് 1,42,500 രൂപയാണ് വില. 

Vidya Balan in Rs 1.4 lakh black jacket maxi and lehenga set

 

Also Read: പതിനഞ്ച് ലക്ഷത്തിന്‍റെ വസ്ത്രത്തില്‍ തിളങ്ങി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍...
 

Follow Us:
Download App:
  • android
  • ios