സാരിയില്‍ അല്ലാതെ മറ്റൊരു ഔട്ട്ഫിറ്റില്‍ പ്രത്യക്ഷപ്പെട്ട വിദ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കേർട്ടും ടോപ്പിലും ആണ് ഇത്തവണ താരം തിളങ്ങുന്നത്.

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍ (Vidya Balan). ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണെന്ന് (saree) എല്ലാവര്‍ക്കുമറിയാം. പൊതുചടങ്ങുകളിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ സാരിയിലല്ലാതെ വിദ്യയെ ഒരുപക്ഷേ കാണാറില്ല.

സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും വിദ്യയ്ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സാരിയില്‍ അല്ലാതെ മറ്റൊരു ഔട്ട്ഫിറ്റില്‍ പ്രത്യക്ഷപ്പെട്ട വിദ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കേർട്ടും ടോപ്പിലും ആണ് ഇത്തവണ താരം തിളങ്ങുന്നത്. ബ്ലാക്ക് ആന്‍റ് വൈറ്റ് കോമ്പിനേഷനിലുള്ള ക്രോപ് ടോപ്പും സ്കേർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. 

View post on Instagram

സ്റ്റൈലിഷ് ലുക്കിലുള്ള ഈ ചിത്രങ്ങള്‍ വിദ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സില്‍വര്‍ ആഭരണങ്ങളാണ് ഇതിനൊപ്പം താരം അണിഞ്ഞത്. വിദ്യയെ സാരിയില്‍ അല്ലാതെ മറ്റൊരു വേഷത്തില്‍ കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. 

View post on Instagram
View post on Instagram

Also Read: വീണ്ടും ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ വൈറല്‍