ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ പലതരം ഗെയിമുകളും ചലഞ്ചുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അത്തരമൊരു ചലഞ്ചാണ് 'ദ റിയല്‍ മാന്‍ ചലഞ്ച്. പ്രമുഖരായ സെലിബ്രിറ്റികളാണ് 'ദ റിയല്‍ മാന്‍ ചലഞ്ചി'ല്‍ ഇപ്പോള്‍ താരങ്ങളായിക്കൊണ്ടിരിക്കുന്നത്. 

വീട്ടിനകത്ത് വളരെ സ്വാഭാവികമായും നിങ്ങള്‍ എങ്ങനെയാണ് എന്നത് വെളിപ്പെടുത്തലാണ് 'ദ റിയല്‍ മാന്‍ ചലഞ്ച്' കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് സൂപ്പര്‍ താരം രാം ചരണ്‍, സംവിധായകന്‍ എസ് എസ് രാജമൗലി എന്നിവരെല്ലാം രസകരമായ വീഡിയോ പങ്കുവച്ചിരുന്നു. വീട് വൃത്തിയാക്കുന്നതായിരുന്നു രാജമൗലിയുടെ 'മാസ്റ്റര്‍' പരിപാടിയെങ്കില്‍ അലക്കുന്നതും ഭാര്യക്ക് ചായയിട്ട് കൊടുക്കുന്നതുമുള്‍പ്പെടെ അല്‍പം കൂടി ജനകീയപക്ഷത്ത് നിന്നുള്ള 'പെര്‍ഫോമന്‍സ്' ആയിരുന്നു രാം ചരണിന്റേത്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. 'അര്‍ജുന്‍ സിംഗ്' താരം വിജയ് ദേവരകൊണ്ടയുടേതാണ് ഈ വീഡിയോ. 

Also Read:- 'ആക്ഷന്‍...കട്ട്'; അഭിനയം മാത്രമല്ല പാചകവും വഴങ്ങുമെന്ന് സൂപ്പര്‍താരം...

രാവിലെ ഉണര്‍ന്നത് മുതലുള്ള സമയങ്ങളുടെ ചെറിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി, ഒട്ടും അതിശയോക്തി കലരാതെയാണ് വിജയ് ദേവരകൊണ്ടയുടെ വീഡിയോ. ഉണര്‍ന്നയുടന്‍ ബെഡ്ഷീറ്റ് മടക്കിവയ്ക്കുന്നു, അടുക്കളയില്‍ പോയി അന്നേ ദിവസത്തേക്കുള്ള വെയ്‌സ്റ്റ് ബിന്‍ തയ്യാറാക്കി വയ്ക്കുന്നു, രാവിലെ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നു, പിന്നീട് കുളിച്ച് വൃത്തിയായി വന്ന് കിടിലനൊരു 'മാംഗോ ഐസ്‌ക്രീ'മും തയ്യാറാക്കുന്നു. എന്ന് മാത്രമല്ല, ഐസ്‌ക്രീം വൃത്തിയായി ബൗളുകളിലാക്കി അമ്മയ്ക്കും അച്ഛനും കൊണ്ടുപോയി കൊടുക്കുകയും അവര്‍ക്കൊപ്പമിരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 

#BetheRealMan challenged by @sivakoratala sir. I would like to extend it to Kunjikkaa @dqsalmaan

A post shared by Vijay Deverakonda (@thedeverakonda) on Apr 25, 2020 at 4:55am PDT

 

സംഗതി 'സിമ്പിള്‍' ആയിരുന്നെങ്കിലും ആരാധകര്‍ക്ക് ഏറെ ബോധിച്ച മട്ടാണ്. ഇതാണ് 'റിയല്‍ മാന്‍' എങ്കില്‍ പൊളിച്ചു, ഒന്നും പറയാനില്ല എന്ന അഭിപ്രായത്തിലാണ് ആരാധകര്‍.