ഒരുപാട് ആരാധകരുള്ള താരങ്ങളാകട്ടെ, അവരുടെ പിറന്നാളാഘോഷങ്ങളെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. അതുപോലെ തന്നെ ആരാധകരുടെ ആശംസകള്‍ക്കും സ്നേഹത്തിനും സമ്മാനങ്ങള്‍ക്കുമെല്ലാം നന്ദി അറിയിക്കാറുമുണ്ട്.

പ്രിയപ്പെട്ട താരങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകര്‍ വലിയ രീതിയില്‍ കൊണ്ടാടാറുണ്ട്. പ്രത്യേകിച്ച് പിറന്നാള്‍ ദിനങ്ങള്‍. മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ പ്രിയതാരങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുകയാണ് ചെയ്യാറ്.

ചിലര്‍ താരങ്ങളുടെ ചിത്രം വരച്ചും, അവര്‍ക്ക് മറ്റ് സമ്മാനങ്ങള്‍ അയച്ചുകൊടുത്തും, അവരെ കുറിച്ച് സ്നേഹപൂര്‍വം കുറിപ്പുകള്‍ പങ്കുവച്ചുമെല്ലാം അവരുടെ പിറന്നാള്‍ ദിനം ആഘോഷിക്കാറുണ്ട്.

ഒരുപാട് ആരാധകരുള്ള താരങ്ങളാകട്ടെ, അവരുടെ പിറന്നാളാഘോഷങ്ങളെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. അതുപോലെ തന്നെ ആരാധകരുടെ ആശംസകള്‍ക്കും സ്നേഹത്തിനും സമ്മാനങ്ങള്‍ക്കുമെല്ലാം നന്ദി അറിയിക്കാറുമുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, രസകരമായ രീതിയില്‍ തന്‍റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് തെലുങ്ക് താരമായ വിജയ് ദേവരകൊണ്ട്. ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ അസംഖ്യം യുവ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരകൊണ്ട.

മെയ് 9ന് തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ് ദേവരകൊണ്ട നല്‍കിയ സര്‍പ്രൈസ് സ്നേഹസമ്മാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. വിവിധ നഗരങ്ങളിലായി തന്‍റെ ആരാധകര്‍ക്ക് സൗജന്യമായി ഐസ്ക്രീം നല്‍കിക്കൊണ്ടാണ് താരം പിറന്നാള്‍ കൊണ്ടാടിയത്. വ്യത്യസ്തമായ ഈ ആഘോഷത്തിന് സോഷ്യല്‍ മീഡിയയിലും കയ്യടി ലഭിച്ചിരിക്കുകയാണ്. 

പിറന്നാള്‍ ദിനത്തില്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്. ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ബംഗലൂരു, മുംബൈ, പുണെ, ദില്ലി തുടങ്ങിയ നഗരങ്ങളില്‍ 'ദ ദേവരകൊണ്ട ബെര്‍ത്ഡേ ട്രക്ക്' എന്ന പേരില്‍ ട്രക്ക് ഇറക്കി, ഇതുവഴിയാണ് ആരാധകര്‍ക്ക് സൗജന്യമായി ഐസ്ക്രീം നല്‍കിയത്.

നിരവധി പേരാണ് താരത്തിന്‍റെ പുതുമയുള്ള തീരുമാനത്തിന് കയ്യടിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ തന്‍റെ ക്ലോത്തിംഗ് ബ്രാൻഡായ 'റൗഡി വെയറി'ല്‍ തന്‍റെ പിറന്നാള്‍ പ്രമാണിച്ച് 60 ശതമാനം ഡിസ്കൗണ്ട് നല്‍കുമെന്നും ദേവരകൊണ്ട അറിയിച്ചു. കൂടാതെ പിറന്നാളായിട്ട് സാമന്തയ്ക്കൊപ്പമെത്തുന്ന പുതിയ ചിത്രമായ 'ഖുഷി'യിലെ ഗാനം പുറത്തിറങ്ങിയ സന്തോഷവും താരം പങ്കുവച്ചിരുന്നു.

Scroll to load tweet…

ഫോട്ടോസ്: വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാം

Also Read:- 'അമിതാഭ് ബച്ചൻ'...; അല്ലെന്നേ, ഒന്നുകൂടൊന്ന് സൂക്ഷിച്ച് നോക്കിക്കേ...

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News