അണ്ണാനും പാമ്പും തമ്മിൽ അടികൂടിയാൽ ആരാകും ജയിക്കുക. ഉത്തരം പാമ്പ് എന്നാണെങ്കിൽ നിങ്ങൾക്ക് തെറ്റി. രണ്ട് കൈകൊണ്ടും പാമ്പിന്റെ കഴുത്തിന് പിടിച്ച് കടിക്കാന്‍ ഒരുങ്ങുന്ന ഒരു അണ്ണന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. ഗ്വാഡലുപ് മൗണ്ടെയ്ന്‍സ് നാഷണല്‍ പാർക്കിലാണ് സംഭവം നടന്നത്. പാമ്പിനെ കൈയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന അണ്ണാന്റെ ചിത്രം പാർക്ക് അധിക‍ൃതർ തന്നെയാണ് ഫേസ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഇത്തരം അണ്ണാനുകളെ 'റോക്ക് സ്ക്വിറല്‍സ്' എന്നാണ് അറിയപ്പെടുന്നത്. ഇവ പക്ഷികളുടെ മുട്ടകളും പല്ലികളേയും ഭക്ഷിക്കുന്നതിന് പുറമെ പാമ്പുകളേയും ഭക്ഷിക്കാറുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു. അണ്ണാന്‍ പാമ്പിനെ പൂര്‍ണമായും ഭക്ഷിച്ചെന്നാണ് പാര്‍ക്ക് അധികൃതര്‍ ഷെയര്‍ ചെയ്ത ചിത്രത്തിനൊപ്പം അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. 

ചിത്രം കണ്ട് ആശ്ച്യപ്പെട്ട് നിരവധി പേരാണ് കമന്റും ഷെയറും ചെയ്തിരിക്കുന്നത്. ഒരു ഗംഭീര പോരാട്ടത്തിന് ശേഷമാണ് അണ്ണാന്‍ പാമ്പിനെ കീഴടക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 3000ത്തില്‍ അധികം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ചത്രം 2009ലാണ് പകർത്തിയതെന്നും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതാണെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്.