ഈ ചേട്ടന്‍റെയും അനിയന്‍റെയും സ്നേഹത്തിന് മുന്‍പില്‍ ആര്‍ക്കാണ് അസൂയ തോന്നാത്തത്?  ജിഎന്‍പിസി എന്ന ഗ്രൂപ്പില്‍ ആര്യൻ ഗോകുൽ എന്നയാള്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  മൂന്ന് വർഷത്തിനിടിയിൽ നടന്ന രണ്ട് വിവാഹത്തിന്‍റെ ചിത്രങ്ങളാണ് സംഭവം.  ചേട്ടനും അനിയനും സ്നേഹിക്കുമ്പോൾ  ചെറിയൊരു അസൂയയോടെ നോക്കുന്ന വധു.

2016ൽ ചേട്ടന്‍റെ കല്യാണത്തിന് അനിയന് സ്നേഹത്തോടെ ഭക്ഷണം വാരി നല്‍കുന്ന ചേട്ടൻ. ഇവര്‍ക്കിടയില്‍ ചെറിയൊരു അസൂയയോടെ ചേട്ടന്‍റെ വധു ഇരിക്കുന്നു. 2019ലും ഇത് തന്നെ ആവർത്തിച്ചു. അന്ന് അനിയന്‍റെ കല്യാണത്തിന് ചേട്ടൻ ഭക്ഷണം വാരി നൽകുമ്പോൾ  അതേ അസൂയയോടെ അനിയന്‍റെ വധു. 

‘‘ഒറിജിനൽ ചങ്ക് ‘‘ബ്രോസ്’’ അണ്ണൻ തമ്പി. 2016 ചേട്ടന്റെ കല്യാണം...2019 എന്റെ കല്യാണം. ഗ്ലാസ്സിലെ വെള്ളവും ഇലയിലെ കറിയും.. പിന്നെ രണ്ടുപേരുടെ മുഖത്തുള്ള അസൂയയും കണ്ട് അപ്രൂവ് ആക്കണം’’– ചിത്രം പങ്കുവെച്ച് ആര്യന്‍ കുറിച്ചത് ഇങ്ങനെ.  സഹോദരന്‍മാരുടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.