ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ കവര്‍ന്ന, മനുഷ്യരാശിക്ക് മുകളില്‍ കനത്ത വെല്ലുവിളിയായി തുടരുന്ന കൊവിഡ് 19 എന്ന മഹാമാരി ശാരീരികമായ പ്രശ്‌നങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്. മാനസികമായും നിരവധി പേരുടെ ജീവിതത്തില്‍ കൊറോണ ബാധിച്ചുവരുന്നുണ്ട്. 

രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തന്നെയാണ് ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദങ്ങള്‍ ഈ സാഹചര്യത്തില്‍ അനുഭവിക്കുന്നത്. ഇതിനെ ലഘൂകരിക്കാന്‍ പലപ്പോഴും നമ്മള്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്തുന്നുമില്ല. 

ഇത്തരമൊരവസ്ഥയിലാണ് ബീഹാറില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന ഒരു ചെറു വീഡിയോ ഏറെ ചര്‍ച്ചയാകുന്നത്. ബീഹാറിലെ സിവാനിലുള്ള ഒരു ക്വറന്റൈന്‍ കേന്ദ്രത്തില്‍ അന്തേവാസികള്‍ പാട്ട് വച്ച് നൃത്തം ചെയ്യുന്നതാണ് വീഡിയോ.

സാമൂഹികാകലം പാലിച്ച് നിരയായി നിന്ന് ഹിന്ദി ഗാനത്തിന് സന്തോഷപൂര്‍വ്വം ഇവര്‍ ചുവടുവയ്ക്കുകയാണ്. യുപിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 'കോവിഡാന്‍സ്' എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സമൂഹമാധ്യങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ക്വറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് മികച്ചൊരു പോംവഴിയാണെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

കുടുംബാംഗങ്ങളില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്നതിന്റേയും രോഗം ഉയര്‍ത്തുന്ന ഭീഷണിയുടേയും സമ്മര്‍ദ്ദങ്ങള്‍ ആളുകളുടെ ആരോഗ്യാവസ്ഥയെ വീണ്ടും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അത്തരമൊരു സാധ്യതയെ ഇല്ലാതാക്കന്‍ ഇങ്ങനെയുള്ള ശ്രമങ്ങള്‍ ഫലം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

വീഡിയോ കാണാം...

 

 

Also Read:-ലോക്ക്ഡൗണില്‍ വീട്ടില്‍ തന്നെ; കാമുകിക്ക് 'സിനിമാ സര്‍പ്രൈസ്' നല്‍കി കാമുകന്‍ ; വീഡിയോ...