നായ്ക്കളാണ് മനുഷ്യരുമായി ഏറെ അടുപ്പത്തിലാകുന്നൊരു വളര്‍ത്തുമൃഗം. വീട്ടിലൊരു അംഗത്തെ പോലെ തന്നെ വളര്‍ത്തുനായയെ കരുതുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ സംബന്ധിച്ച് നായ്ക്കളുടെ പിറന്നാളോ, അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ടുണ്ടാകുന്ന സന്തോഷങ്ങളോ എല്ലാം ഏറെ വലുതായിരിക്കും

വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും ഏറെ ഗാഢമാകാറുണ്ട്. പ്രത്യേകിച്ച് നായ്ക്കളാണ് മനുഷ്യരുമായി ഏറെ അടുപ്പത്തിലാകുന്നൊരു വളര്‍ത്തുമൃഗം. വീട്ടിലൊരു അംഗത്തെ പോലെ തന്നെ വളര്‍ത്തുനായയെ കരുതുന്നവര്‍ നിരവധിയാണ്.

ഇത്തരക്കാരെ സംബന്ധിച്ച് നായ്ക്കളുടെ പിറന്നാളോ, അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ടുണ്ടാകുന്ന സന്തോഷങ്ങളോ എല്ലാം ഏറെ വലുതായിരിക്കും. സമാനമായ രീതിയില്‍ രണ്ട് വളര്‍ത്തുനായ്ക്കളുടെ വിവാഹം കെങ്കേമമായി നടത്തിയിരിക്കുകയാണ് ഇവരുടെ വീട്ടുകാര്‍. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയാണ്. 

ഇത് എവിടെയാണ് നടന്നതെന്നോ, ആരൊക്കെയാണ് വീഡിയോയിലുള്ളവരെന്നോ ഒന്നും വ്യക്തമല്ല. എന്നാലിവരുടെ ആഘോഷം സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വളര്‍ത്തുനായ്ക്കളെ വിവാഹം കഴിപ്പിക്കുക, അതും ആര്‍ബാഡമായി, ശേഷം അത് സോഷ്യല്‍ മീഡിയയിലും മറ്റും ശ്രദ്ധ പിടിച്ചുപറ്റും വിധത്തില്‍ അവതരിപ്പിക്കുക- ഇതൊന്നും 'നോര്‍മല്‍' ആയി ചിന്തിക്കുന്നവര്‍ ചെയ്യുന്നതല്ലെന്നും ഇതിന് വേണ്ടി ഇത്രയും പണം ചെലവിടുന്നതാണ് അഹങ്കാരമാണെന്നുമാണ് അധികപേരുടെയും വിമര്‍ശനം. 

വളര്‍ത്തുനായ്ക്കളെ ശരിക്കും വധൂവരന്മാരെ പോലെ ഒരുക്കുകയും വീട്ടുകാര്‍ എല്ലാവരും ബന്ധുക്കളും സുഹൃത്തുക്കളഉമെല്ലാം ഒത്തുകൂടി വിവാഹ വീട്ടിലെ പോലെ തന്നെ ആഘോഷം പൊടിപൊടിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഒരു ഇലക്ട്രിക് കളിപ്പാട്ട കാറിലാണ് വധുവായ വളര്‍ത്തുനായ വരുന്നത്. ശേഷം ഇരുനായ്ക്കളുടെയും വിവാഹച്ചടങ്ങ് വീട്ടുകാര്‍ മുന്നിട്ട് നടത്തുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 

ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഉള്‍ക്കൊള്ളാവുന്നതല്ല എന്നതും നേരത്തെ സൂചിപ്പിച്ചത് പോലെ ഇതിന് വേണ്ടി ഇത്രയും പണം ചെലവിടുന്നത് ശരിയല്ലെന്നും തന്നെയാണ് ഏറെയും വരുന്ന അഭിപ്രായങ്ങള്‍. എന്നാല്‍ ചെറിയൊരു വിഭാഗം പേര്‍ ഇവരെ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുമുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയിയല്‍ വീ‍ഡിയോ വൈറലായിട്ടുണ്ട്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുന്നുമുണ്ട്.

വീഡിയോ കാണാം...

Scroll to load tweet…

Also Read:- 'സിക്സ് പാക്ക്' ഇല്ലെങ്കിലെന്താ, ഇങ്ങനെ ചെയ്യാമല്ലോ; രസകരമായ വീഡിയോ...

"പണം വാങ്ങി പ്രതികളെ രക്ഷപെടാൻ അനുവദിക്കുകയായിരുന്നോ എന്ന് സംശയം"; പൊലീസിനെതിരെ സഹറിന്റെ കുടുംബം