'ഈ വീഡിയോ നിങ്ങളെ അസ്വസ്ഥപ്പെടുത്തുമെന്ന് തീർച്ചയാണ്' എന്ന തലക്കെട്ടോടെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥനായ പർവാൻ കസ്വാൻ എന്ന വ്യക്തി ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ മാലിന്യപ്രശ്നമാണ് പ്ലാസ്റ്റിക്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മൂലം ഏറ്റവും കൂടുതൽ ​ദുരിതത്തിലാകുന്നത് മൃ​ഗങ്ങളാണ് എന്ന് വേണം പറയാൻ. കാരണം ഭക്ഷണ പദാർത്ഥങ്ങളാണെന്ന് കരുതി ഇവ പ്ലാസ്റ്റിക് തിന്നാൻ സാധ്യതയുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഈ വീഡിയോ നിങ്ങളെ അസ്വസ്ഥപ്പെടുത്തുമെന്ന് തീർച്ചയാണ്' എന്ന തലക്കെട്ടോടെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥനായ പർവാൻ കസ്വാൻ എന്ന വ്യക്തി ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആരോ വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പി അറിയാതെ വിഴുങ്ങിയ രാജവെമ്പാലയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീർത്തുന്തിയ വയറുമായി രാജവെമ്പാല അനങ്ങാന്‍ കഴിയാതെ തറയിൽ കിടക്കുകയാണ്. ചുറ്റും കുറച്ചധികം ആളുകളുമുണ്ട്.

ചെറിയ വടികൊണ്ട് മുതുകിൽ തട്ടിക്കൊടുക്കുമ്പോൾ പാമ്പ് വിഴുങ്ങിയ പ്ലാസ്റ്റിക് കുപ്പി ഛർദ്ദിക്കാനാരംഭിക്കുന്നു. വളരെ ബുദ്ധിമുട്ടിയാണ് പാമ്പ് പ്ലാസ്റ്റിക് ബോട്ടിൽ പുറത്തേക്ക് കളയുന്നത്. 58 സെക്കന്റ് ​ദൈർഘ്യമുള്ള വീഡിയോയിൽ സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.

Scroll to load tweet…

''പ്ലാസ്റ്റിക് വലിച്ചറിയുമ്പോൾ നമ്മൾ മറ്റൊന്നും ചിന്തിക്കാറില്ല. ഒറ്റത്തവണ ഉപയോ​ഗിച്ച് വലിച്ചറിഞ്ഞ ഒരു ബോട്ടിൽ എങ്ങനെയാണ് ജീവികൾക്ക് ഹാനികരമാകുന്നതെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ വീഡിയോ നിങ്ങളെ തീർച്ചയായും അസ്വസ്ഥപ്പെടുത്തും. ഈ വീഡിയോയിലുള്ളത് രാജവെമ്പാലയാണ്. വിഴുങ്ങിയ വസ്തുക്കളെ തിരിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കും. എന്നാൽ മറ്റ് ജീവികളാണ് ഇത്തരത്തിൽ പ്ലാസ്റ്റിക് വിഴുങ്ങിയതെങ്കിൽ ചത്തുപോകുകയേ ഉള്ളൂ.'' പർവാൻ ട്വിറ്ററിൽ കുറിക്കുന്നു. 25000 ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.