Asianet News MalayalamAsianet News Malayalam

സൂക്ഷിപ്പുകാരനോട് കൂട്ടു കൂടി ആനക്കുട്ടി; ട്വിറ്ററിൽ വൈറലായ വീഡിയോ കാണാം

തായ്ലന്റിലെ ചിയാം​ഗ് മായിലെ മാ-സാ ആന സംരക്ഷണ ക്യാമ്പിലെ ആനക്കുട്ടിയും സൂക്ഷിപ്പുകാരനുമാണ് ഈ വീഡിയോയിലുള്ളത്. ഖുൻസുക് എന്നാണ് ഒരു വയസ്സുള്ള ആനക്കുട്ടിയുടെ പേര്. 

viral video of an elephant and caretaker in twitter
Author
Thailand, First Published Jan 28, 2020, 4:46 PM IST

തായ്ലന്റ്: സൂക്ഷിപ്പുകാരന്റെ ശ്രദ്ധ ക്ഷണിക്കാൻ കുറുമ്പ് കാണിക്കുന്ന ആനക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയം. വേലിക്ക് പെയിന്റ് അടിക്കുന്ന സൂക്ഷിപ്പുകാരനായ യുവാവിനെ തുമ്പിക്കൈ നീട്ടി തൊടുകയാണ് ഈ കുട്ടിയാന.

തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത യുവാവിനെ വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന് തോന്നിയത് കൊണ്ടാകാം മുൻകാലുകൾ രണ്ടും വേലിക്ക് മുകളിൽ കയറ്റിവച്ചാണ് അടുത്ത പരിശ്രമം. അവസാനം യുവാവ് എഴുന്നേറ്റ് തുമ്പിക്കൈയിൽ തൊട്ടതിന് ശേഷമാണ് കാലുകൾ നിലത്തിറക്കാൻ ആനക്കുട്ടി തയ്യാറാകുന്നത്. 

"

രാജ്യസഭാ അം​ഗമായ പരിമൾ നത്വാനിയാണ് ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തായ്ലന്റിലെ ചിയാം​ഗ് മായിലെ മാ-സാ ആന സംരക്ഷണ ക്യാമ്പിലെ ആനക്കുട്ടിയും സൂക്ഷിപ്പുകാരനുമാണ് ഈ വീഡിയോയിലുള്ളത്.

ഖുൻസുക് എന്നാണ് ഒരു വയസ്സുള്ള ആനക്കുട്ടിയുടെ പേര്. സൂക്ഷിപ്പുകാരന്റെ പേര് ദാൻ ദിയാം​ഗ് എന്നും. ഇവർ തമ്മിലുള്ള സ്നേഹവും അടുപ്പവുമാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്. ഇതിനകം അയ്യായിരത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios