സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചെളി നിറഞ്ഞ് തെന്നി കിടക്കുന്ന കുന്ന് ഇറങ്ങുമ്പോള്‍ വീഴുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ആനയെ കാണുമ്പോൾ പേടിയാണെങ്കിലും ആനകളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അടി തെറ്റിയാല്‍ ആനയും വീഴുമെന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? ഇവിടെയിതാ അറിഞ്ഞുകൊണ്ടു വീഴുന്ന ആനയുടെ ദൃശ്യമാണ് ആളുകളില്‍ ചിരിപടര്‍ത്തുന്നത്. സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ചെളി നിറഞ്ഞ് തെന്നി കിടക്കുന്ന കുന്ന് ഇറങ്ങുമ്പോള്‍ വീഴുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. ഇതുകണ്ടു നിന്ന മറ്റ് ആനകളും ഒന്നിന് പിറകെ ഒന്നായി വീഴുന്നുണ്ട്. രസകരമായ ഈ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് സൈബര്‍ ലോകത്ത് നിന്ന് ലഭിക്കുന്നത്. 

Scroll to load tweet…

Also Read: കുഞ്ഞുങ്ങളെ കൊണ്ട് കുടുങ്ങിപ്പോയ അമ്മക്കരടി; കിടിലന്‍ വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona