ഡയറി ഫാം ജീവനക്കാരൻ പാൽ നിറച്ച ടാങ്കറിൽ ഇറങ്ങിക്കിടന്ന് കുളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുർക്കിയിലെ കോന്യ നഗരത്തിലെ ഒരു ഡയറി ഫാമിലാണ് സംഭവം നടന്നത്. 

ഡയറി യൂണിറ്റിൽ ശേഖരിച്ച പാൽ നിറച്ച ടബ്ബിൽ ഇറങ്ങി കിടന്ന ശേഷം കപ്പ് കൊണ്ട് പാൽ കോരി തലയിൽ ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

വീഡിയോ വൈറലായതിന് പിന്നാലെ  ടാങ്കറിൽ കിടന്ന ജീവനക്കാരനും വീഡിയോ എടുത്ത മറ്റൊരാളും അറസ്റ്റിലായി. സംഭവത്തെ തുടർന്ന് ഡയറി യൂണിറ്റ് താൽക്കാലികമായി അടക്കുകയും ചെയ്തു. 

 

ഇതിന് പിന്നാലെ ഫാമിലെ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. ആരോഗ്യ സുരക്ഷാ കാര്യങ്ങൾ ഉയർത്തി വിമര്‍ശനം വന്നതിന് പിന്നാലെയാണ് നടപടി. 
 

Also Read: കണ്ണുകെട്ടി റോളർ സ്കേറ്റിൽ കിടിലന്‍ അഭ്യാസം; റെക്കോര്‍ഡില്‍ ഇടം നേടി പെണ്‍കുട്ടി