യുവതിയുടെ കൈയിൽ നിന്ന് തണ്ണിമത്തന്‍ തട്ടിയെടുക്കുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

ചാക്കില്‍ക്കെട്ടിവച്ചിരിക്കുന്ന പച്ചക്കറി (vegetables) ചാക്കുമായി കടന്നുകളഞ്ഞ ഒരു ആനയുടെ (elephant) ദൃശ്യം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായത്. മൂന്നാര്‍ (munnar) ചൊക്കനാട് എസ്റ്റേറ്റില്‍ മനോഹരന്‍റെ പച്ചക്കറി ചാക്കുമായാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ആന കാട്ടിലേയ്ക്ക് കടന്നത്. 

ഇപ്പോഴിതാ സമാനമായ ഒരു ആനയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. യുവതിയുടെ കൈയിൽ നിന്ന് തണ്ണിമത്തന്‍ തട്ടിയെടുക്കുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. മോക്ഷബൈബിടൈഗര്‍ (mokshabybee_tigers) എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചത്. 

യുവതി പുല്‍തകിടിയിലെ കസേരയില്‍ ഇരുന്നു തണ്ണിമത്തന്‍ കഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് ഒരു ആനയുടെ തുമ്പിക്കൈ ഉയര്‍ന്ന് വന്ന്, യുവതിയുടെ പക്കല്‍ നിന്ന് ആ തണ്ണിമത്തന്‍ തട്ടിയെടുക്കുകയായിരുന്നു. ശേഷം ആന ഈ തണ്ണിമത്തന്‍ തന്റെ വായിലേയ്ക്ക് വയ്ക്കുകയായിരുന്നു. 

View post on Instagram

ആന തണ്ണിമത്തന്‍ തട്ടിയെടുത്ത് കഴിക്കുമ്പോഴും യുവതി ചിരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. 'എന്‍റെ തണ്ണിമത്തന്‍ മോഷ്ടിച്ചു' എന്ന ക്യാപ്ഷനോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: മൂന്നാറില്‍ ചാക്കില്‍ക്കെട്ടിവച്ചിരുന്ന പച്ചക്കറിയുമായി കടന്നുകളഞ്ഞ് 'പടയപ്പ'