വിധി തോൽപിച്ചു കളഞ്ഞാലും പ്രിയപ്പെട്ടവർ കൂടെയുണ്ടെങ്കിൽ ഏത് തോൽവിയെയും ചിരിച്ചു കൊണ്ട് നേരിടാം. അത്തരമൊരു കാഴ്ചയാണിത്. കടൽ കാണുകയാണ് ഒരച്ഛനും മകനും. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ആ കുഞ്ഞ് കടലിനെ ഇത്രയടുത്ത് കാണുന്നതകും തൊട്ടുനോക്കുന്നതും. തിര വന്ന് കാലിൽ തൊടുമ്പോൾ അവന്റെയൊരു സന്തോഷം കാണേണ്ടത് തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു മകനും അച്ഛനുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ സന്തോഷക്കാഴ്ച. 

"

തിര വരുമ്പോൾ മകനെ ഉയർത്തിയും താഴ്ത്തിയും കളിപ്പിക്കുകയാണ് അച്ഛൻ. കാണുന്നവരുടെ കണ്ണിലൊരു നീർത്തുള്ളി നിറയും ഈ കാഴ്ച കാണുമ്പോൾ. സന്തോഷവും സങ്കടവും തുളുമ്പുന്ന ഈ കാഴ്ചകൾ ചിലപ്പോഴൊക്കെ വല്ലാതെ ഹൃദയം തൊടും. അകലെ നിന്നും മാത്രം കാണാൻ സാധിച്ചിട്ടുള്ള കടൽ തിരകളെ അച്ഛന്റെ കരങ്ങളിലൂടെ അറിയുന്നതിന്റെ സന്തോഷം ആ കുരുന്നിന്റെ മുഖത്ത് കാണാം. ആരൊക്കെയാണ് ഈ അച്ഛനും മകനും എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. കണ്ണു നിറയാതെ ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയില്ല എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം എണ്ണായിരത്തിലധികം പേരാണ് വീഡിയോയ്ക്ക് സ്നേഹവും ഇഷ്ടവും അറിയിച്ചിരിക്കുന്നത്. രണ്ടായിരത്തോളം പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.