സ്വിമ്മിങ് പൂളില്‍ നീന്തുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രണ്ട് യുവതികളോടൊപ്പം അനായാസം നീന്തുന്ന നായയുടെ വീഡിയോ 'വെല്‍ക്കം ടു നെച്ചര്‍' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരിക്കുന്നത്. 

തുടക്കത്തില്‍ പൂളില്‍ ഇറങ്ങാന്‍ ആശാനൊരു മടി ഉണ്ടായിരുന്നു. എന്നാല്‍ യുവതികള്‍ പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്നാണ് നായ  നീന്താന്‍ തുടങ്ങിയത്.  പിന്നീട് വളരെ ആസ്വദിച്ച്, അനായാസം നീന്തുന്ന നായയെ ആണ് വീഡിയോയില്‍  കാണുന്നത്. 

 

വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

Also Read: വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കി 20 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്; സാഹസികമായി രക്ഷിച്ച് ഉടമ...