വാഷിങ് മെഷീനുള്ളിൽ കുടുങ്ങിയ ഇരുപത്തിയൊന്നുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ബ്രിട്ടീഷ് സ്വദേശിയായ റോസി കോൾ എന്ന പെൺകുട്ടി ആണ് വാഷിങ് മെഷീനുള്ളിൽ കുടുങ്ങിയത്. 

റോസിയും സുഹൃത്തുക്കളും അൽപം മദ്യപിച്ചിരുന്നു. ഇവര്‍ക്കിടയിലെ വർത്തമാനത്തില്‍ ചെറിയൊരു വെല്ലുവിളിയും നടന്നു. വാഷിങ് മെഷീനുള്ളിൽ കയറിയിറങ്ങുക എന്ന വെല്ലുവിളി സ്വീകരിക്കുകയായിരുന്നു റോസി. 

എന്നാല്‍ റോസി ഡ്രൈയറിൽ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. മൂന്നുപേർ ചേർന്ന് റോസിയെ വാഷിങ് മെഷീനുള്ളിൽ നിന്ന് പുറത്തേക്കെടുക്കുന്നതിന്റെ വീഡിയോയും റോസി പങ്കുവച്ചിട്ടുണ്ട്. 

 

Also Read: രണ്ട് വര്‍ഷം മുന്‍പ് കാണാതായ സ്ത്രീ കടലില്‍ ഒഴുകിയെത്തി; രക്ഷിച്ച് മത്സ്യ തൊഴിലാളികള്‍; വീഡിയോ...